കോട്ടയം ∶ സംസ്ഥാന സർക്കാരിന്റെ “വിജ്ഞാനകേരളം” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ (30.09.2025) കോട്ടയം ഗവൺമെന്റ് കോളേജ് ക്യാമ്പസിൽ നടക്കും.
നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ തൊഴിൽമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ തൊഴിൽ സാധ്യതകൾ കൂടുതൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ തൊഴിൽമേളയിൽ 22 പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു.
വിവിധ സ്ഥാപനങ്ങളിലായി 600-ലധികം ഒഴിവുകളിലേക്ക് നിയമനം നടക്കും.
എസ്എസ്എൽസി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി എന്നിവ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. സാങ്കേതികവിദ്യ, വിൽപ്പന, സർവീസ്, ഹെൽത്ത് കെയർ, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിൽ ഒഴിവുകളുണ്ട്.
രാവിലെ 10 മണിക്ക് തൊഴിൽമേള ആരംഭിക്കും.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകൾ കൊണ്ടുവരേണ്ടതാണ്.
“ഓണത്തിന് ഒരു ലക്ഷം തൊഴിൽ” ക്യാമ്പയിന്റെ ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതൽ തൊഴിൽ അന്വേഷകരെ നേരിട്ട് തൊഴിൽ രംഗത്തേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ഈ തൊഴിൽമേളയുടെ പരിപൂർണ്ണ വിജയത്തിനായി
ഓരോ സി ഡി എസിൽ നിന്നും പരമാവധി
തൊഴിൽ അന്വേഷകരുടെ പങ്കാളിത്തം സിഡിഎസ് ചെയർപേഴ്സൺമാർ ഉറപ്പുവരുത്തേണ്ടതാണ്.












