‘ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ’ ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നടത്തി.

spot_img

Date:

പാലാ: ജില്ലാ ജനമൈത്രി പോലീസിന്റെയും നാർക്കോട്ടിക് സെല്ലിൻ്റെയുംപാലാ ബ്ലഡ് ഫോറത്തിൻ്റയും
പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിനും മെഗാ രക്തദാന ക്യാമ്പും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ നടന്നു.

കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഇൻചാർജുമായ സാജു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ പ്രഫസർ ഡോ. ജയിംസ് ജോൺ മംഗലത്ത് മുഖ്യപ്രഭാഷണവും പാലാ ഡി വൈ എസ് പി യും


പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ വിഷയാവതരണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വി പി ദേവസ്യാ , ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോസഫ് പുരയിടത്തിൽ, ബർസാർ ഫാ. ജോൺ മറ്റമുണ്ടയിൽ, ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആൻ്റോ മാനുവൽ, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു . ഉദ്ഘാടകൻ ഡി വൈ എസ് പി സാജു വർഗീസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോസഫ് പുരയിടത്തിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആൻ്റോ മാനുവൽ എന്നിവരുടെ രക്തദാനത്തോടുകൂടി ആരംഭിച്ച മെഗാ രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു.

മിക്ക വിദ്യാർത്ഥികളുടെയും ആദ്യ രക്തദാനം കൂടിയായിരുന്നു. വിദ്യാർത്ഥികളെ കൂടാതെ അദ്ധ്യാപകരും സ്റ്റാഫുകളും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു . മാർ സ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ ജയ്സൺ പ്ലാക്കണ്ണി, ബൈജു കൊല്ലംപറമ്പിൽ, സജി വട്ടക്കാനാൽ , ബ്ലഡ് ബാങ്ക് അസിസ്റ്റൻ്റ് മാനേജർ വിനിറ്റാ സിബി, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ അലിന ക്ലാര വർഗീസ്, റ്റിലു ഷാജു, വിഷ്ണു സി ബി , യു ആർ ഹരികേഷ് , റുദ്രസേനാ കോർഡിനേറ്റർമാരായ ഹരിത എസ്, ഏബൽ ജി രാജ്, ക്രിസ്റ്റോ ദേവസ്യാ , പ്രോഗ്രാം കോർഡിനേറ്റർമാരായ മിഥുന എസ് നായർ,അലീൻ എൽസ ജോസ് എന്നിവർ ക്യാമ്പിനും പ്രോഗ്രാമിനും നേതൃത്വം നൽകി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related