സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി നടത്തിയ ദിശ ജോബ് ഫെയർ മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജിൽ വെച്ച് നടത്തപ്പെട്ടു . ജോബ് ഫെയർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബോബി മാത്യു കീക്കോലിൽ ഉത്‌ഘാടനം ചെയ്തു . കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയ്‌മെന്റ് ഓഫീസർ ഇൻചാർജ് ശ്രി ഗോപകുമാർ പി. ടി. സ്വാഗതവും, കോളേജ് ബർസാർ റവ. ഫാ. റോയ് മലമാക്കൽ പാലാ ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രിമതി അനു പി. ഗോപിനാഥ് എന്നവർ യോഗത്തിനു ആശസകൾ നേർന്നു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീമതി അമ്പിളി പി. ബി. കൃതജ്ഞത ആശംസിച്ചു.
തുടർന്ന് നടന്ന തൊഴിൽ മേളയിൽ ലുലു ഇന്റർനാഷണൽ, അമൃത ഹോസ്പിറ്റൽസ്, ഗോവൻ ഇന്സ്ടിട്യൂറ്സ്, ഓക്സിജൻ ഗ്രൂപ്പ് തുടങ്ങി 25 കമ്പനികൾ പങ്കെടുത്തു. 25 കമ്പനികളിലെ 1563 ഒഴുവുകളിലേക്കാണ് തൊഴിൽ മേള നടന്നത്. 1649 ഉദ്യോഗാർത്ഥികൾ വിവിധ കമ്പിനികളായി പങ്കെടുത്തു. 471 ഉദ്യോഗാർത്ഥികൾക്കു തൊഴിൽ നേടുകയും ചെയ്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision