പാകിസ്താൻ പൗരയായ യുവതിയെ വിവാഹം ചെയ്തത് CRPF ന്റെ അനുമതിയോടെ എന്ന് പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്. കല്യാണത്തിന് മുൻപും ശേഷവും എല്ലാ വിവരങ്ങളും സിആർപിഎഫിനെ
അറിയിച്ചിരുന്നു. താൻ വിവാഹം ചെയ്തത് തന്റെ ബന്ധുവിനെ ആണെന്നാണ് മുനീർ അഹമ്മദിന്റെ വിശദീകരണം. യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് ഇന്നലെയാണ് സി ആർ പി എഫിൽ നിന്ന് മുനീർ അഹമ്മദിനെ പിരിച്ചുവിട്ടത്.