ദുരന്ത ഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യാജ സന്ദേശങ്ങളും വ്യാപിക്കുകയാണ്. ഇപ്പോഴിതാ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരക്കാറിന്‍റേതെന്ന പേരില്‍ വ്യാജ ഓഡിയോ സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നുണ്ട്.
മുണ്ടക്കൈയിലേക്ക് ആരും വരാന്‍ ശ്രമിക്കരുതെന്നും സാധനസാമഗ്രഹികളൊന്നും അയക്കരുതെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.കേരളത്തിന്‍റെ പല ഭാഗത്തുനിന്നും സാധനങ്ങള്‍ എത്തുന്നുണ്ടെന്നും ദുരന്ത ഭൂമിയുടെ പത്ത് ശതമാനം സ്ഥലത്തേക്ക് പോലും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷണവും വസ്ത്രവും ഇനി എത്തിക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നുവെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗമാണ് ഇനി വേണ്ടതെന്നും പറയുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
എ.കെ.ജി.എസ്.എം ജില്ലാ പ്രസിഡന്റ് എന്ന് പരിചയപ്പെടുത്തിയാണ് ശബ്ദ സന്ദേശം തുടങ്ങുന്നതും അവസാനിക്കുന്നതും. എന്നാല്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിതെന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ശബ്ദ സന്ദേശം തന്‍റേതല്ലെന്നും ഇതുമായി തനിക്ക് യാതൊരു അറിവോ ബന്ധമോ ഇല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.