സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്നലെ നടന്ന ഐപിഎല്‍ ടി20 മത്സരത്തിനിടെ കാണികളിലും കളിക്കാരിലും ചിരി പടര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറി. ഹൈദരാബാദിന്റെ പ്രധാന ബാറ്റര്‍മാരിലൊരാളായ ഇഷാന്‍ കിഷന് ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് രസകരമായ സംഭവം ഉണ്ടായത്. ഒന്നാം ഇന്നിംങ്‌സിലെ ആദ്യ ഓവര്‍
എറിയാനെത്തിയത് മുഹമ്മദ് ഷമിയായിരുന്നു. രണ്ടാം പന്തില്‍ പഞ്ചാബിന്റെ ഓപ്പണിംഗ് ബാറ്റര്‍ പ്രഭ്സിമ്രാന്‍ സിംഗ് അടിച്ച പന്ത് മുഹമ്മദ് ഷമിയെയും മറികടന്ന് ബൗണ്ടറിയിലേക്ക് പോകുന്നത് മികച്ച ഒരു ഡൈവിലൂടെ തടഞ്ഞതായിരുന്നു ഇഷാന്‍ കിഷാന്‍. എന്നാല്‍ തടഞ്ഞിട്ട പന്ത് പൊടുന്ന പുല്‍മൈതാനത്ത് അപ്രത്യക്ഷമായി. തെല്ല് നേരം പന്ത് എവിടെയെന്ന് തിരയുകയായിരുന്നു ഇഷാന്‍ കിഷാന്‍.