കോട്ടയം: സ്‌കോള്‍ കേരളയില്‍ ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീ സ്‌കൂള്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത നേടിയ 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നിലവില്‍ വിവിധ വകുപ്പുകളില്‍ ആയമാരായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. പിഴ കൂടാതെ മാര്‍ച്ച് 18 വരെയും 100 രൂപ പിഴയോടു കൂടി മാര്‍ച്ച് 30 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റ്: www.scolekerala.org . ഫോണ്‍: 0481 2300443, 9496094157.












