spot_img

ദിണ്ഡിഗലിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ

Date:

തമിഴ്നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയുണ്ടായ തീപിടുത്തത്തിൽ ഏഴ് പേരാണ് മരിച്ചത്.

നൂറ്റിയിരുപതോളം പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന 6 പേരും ലിഫ്റ്റിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാത്രി പന്ത്രണ്ട് മണിയോടെ തീ പൂർണമായും അണച്ചു. പൊള്ളലേറ്റവരേയും ശ്വാസതടസ്സമുണ്ടായവരേയുമാണ് ദിൻഡിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related