പാലാ:സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിൽ നിന്നും വിടചൊല്ലി സ്വർഗ്ഗത്തിലേക്ക് പറന്നുയർന്ന 36 സഹോദരിമാരുടെ അനുസ്മരണാർത്ഥം, അവരുടെ കുടുംബാംഗങ്ങളോടൊപ്പം വി.ബലിയും ഒപ്പീസും നടത്തി .സെൻറ് മർത്താസ് ജനറലേറ്റിൽ വച്ച് നടന്ന
ഈ തിരുകർമ്മങ്ങളിൽ റവ. ഫാ.ജോസഫ് തെക്കേൽ, റവ. ഫാ. ജോജു അടമ്പക്കല്ലേൽ എന്നിവർ കാർമികത്വം വഹിച്ചു. സ്വന്തവും ബന്ധവുമല്ലാത്ത ജനങ്ങൾക്കു വേണ്ടി ശുശ്രൂഷ ചെയ്തും, അവരെ സ്നേഹിച്ചും ജീവിതം പൂർത്തിയാക്കി ഇന്ന് കർത്താവിന്റെ സന്നിധിയിൽ ആയിരുന്നു കൊണ്ട്
ലോകം മുഴുവനും ഈ സന്യാസിനി സമൂഹത്തിനും വേണ്ടി മാധ്യസ്ഥ്യം വഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരിമാരെ നന്ദിയോടെ നമുക്ക് സ്മരിക്കാം എന്ന് ഓർമിപ്പിച്ചു കൊണ്ട് ഫാ.ജോജു അടമ്പ ക്കല്ലേൽ വചന സന്ദേശം നൽകി.വി.ബലിക്കു ശേഷം 36 സഹോദരിമാരുടെയും ജീവചരിത്രം
വിവരിച്ചു കൊണ്ടുള്ള വീഡിയോ പ്രദർശനം നടത്തി. തുടർന്ന്, ഫാ. ജോസഫ് തെക്കേൽ, സി.എൽസ ടോം എസ്.എച്ച് എന്നിവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. വി. ബലിയിൽ പങ്കെടുക്കാൻ എത്തിയ കുടുംബാംഗങ്ങൾക്ക് തങ്ങളുടെ സഹോദരിമാരുടെ
പാവനസ്മരണയ്ക്കായ് മെമന്റോ നൽകി. ഈ ഓർമദിനത്തിലേക്ക് കടന്നു വന്ന എല്ലാവർക്കും ബ. ജനറാളമ്മ സി. സ്നേഹാ പോൾ നന്ദി പറഞ്ഞു .
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision