സത്യമെന്ന തോന്നലുളവാക്കുന്ന രീതിയില്‍ അസത്യവും അപവാദപ്രചാരണങ്ങളും നടത്തുന്നത് ഛിദ്രശക്തികളാണ്.
അവയുടെ കൈയിലെ ഉപകരണങ്ങളായി മാറുന്നവര്‍ മറക്കുന്ന പാഠം അച്ചടക്കത്തിന്റേതാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അച്ചടക്കം ഇല്ലാത്ത ഏതു സമൂഹവും നശിക്കും എന്നതൊരു സത്യമാണ്. വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളുടെ മനസില്‍ വലിയ വേദനയാണു നല്‍കുന്നത്. അതിനാല്‍ സഭാ ജീവിതത്തില്‍ അച്ചടക്കം ഉറപ്പാക്കാനുള്ള നടപടികള്‍ പരിശുദ്ധ പിതാവിന്റെ ഭാഗത്തുനിന്ന് ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകളെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
ഒന്നിലധികം ഉത്തരവാദിത്വങ്ങളോടെയാണ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാന്മാരുടെ ആഗോള സിനഡില്‍ സംബന്ധിക്കുന്നത്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍, തൃശൂര്‍ ആര്‍ച്ച്ബിഷപ്, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ക്കു പുറമെ സീറോ മലബാര്‍ സിനഡിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍കൂടിയാണ് അദ്ദേഹം വത്തിക്കാനിലെത്തിയിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision