spot_img

മീനച്ചിൽ പഞ്ചായത്തിന്റെ വികസനം: ജോയി കുഴിപ്പാല മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്

spot_img

Date:

മീനച്ചിൽ പഞ്ചായത്തിനെ അഴിമതി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ ടേമിൽ ഭരണം തുടങ്ങിയതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല. ജനങ്ങൾക്ക് ഭയപ്പാടില്ലാതെ പഞ്ചായത്തിലെത്തി കാര്യങ്ങൾ സാധിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഭരണം ഏറ്റെടുത്ത സമയത്ത് കോവിഡ് മഹാമാരി പടർന്നു പിടിച്ചെങ്കിലും ജീവനക്കാരും, ആശാ പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് പ്രതിസന്ധിയെ അതിജീവിച്ചു.

ലൈഫ് പദ്ധതിയും ഭവന നിർമ്മാണവും

സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ ലൈഫ് ഭവന പദ്ധതിയിലൂടെ 250 ഓളം അപേക്ഷകളിൽ 165 പേർക്ക് വീട് നൽകാൻ കഴിഞ്ഞത് അഭിമാനകരമാണ്. കൂടാതെ, 16 വീടുകൾക്ക് മെയിന്റനൻസ് നടപ്പിലാക്കിയത് ഇടത്തരക്കാർക്ക് ആശ്വാസമായി. ആശാ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും പാലിയേറ്റീവ് പ്രവർത്തകരെയും സംയോജിപ്പിച്ച് ആർദ്രം ആരോഗ്യ പദ്ധതി നടപ്പാക്കുകയും മൂന്ന് സബ് സെന്ററുകൾ ആരംഭിക്കുകയും ചെയ്തു.

വിദ്യാഭ്യാസ-ശുചിത്വ മേഖലകളിൽ

പഞ്ചായത്തിലെ എല്ലാ സർക്കാർ സ്കൂളുകളും ഹൈടെക് സംവിധാനത്തിലാക്കി. സ്കൂളുകളിൽ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി. ഹരിത കർമ്മ സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ രഹിത ശുചിത്വ പഞ്ചായത്താക്കി മാറ്റാൻ കഴിഞ്ഞു. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നവർക്ക് അവാർഡുകൾ നൽകിയത് പുതിയൊരു മുന്നേറ്റമായി. 27 ജലനിധി പദ്ധതികളിലൂടെ കുടിവെള്ളം ലഭ്യമാക്കി. മോശമായി കിടന്ന റോഡുകൾ നവീകരിച്ചത് സഞ്ചാരം സുഗമമാക്കി.

വലിയ വികസന നേട്ടങ്ങൾ

എം.എൽ.എയുടെ സഹായത്തോടെ ഇടമറ്റം പാലം പൂർത്തീകരിച്ചു. അഞ്ച് ലക്ഷം രൂപ മുടക്കി ചെക്ക് ഡാം നിർമ്മിച്ചു. 60 വർഷമായി റോഡില്ലാതിരുന്ന പാറപ്പള്ളി നിവാസികൾക്ക് റോഡ് നിർമ്മിച്ചതിലൂടെ അവരുടെ ഏറെക്കാലത്തെ ആവശ്യം സഫലമായി. ഇവിടെ 25 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകൾ ലഭ്യമാക്കി. 144 കുടുംബശ്രീ യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അർഹതയുള്ളവർക്ക് ക്ഷേമ പെൻഷനുകൾ നൽകി. ജില്ലയിൽ ആദ്യമായി ഗ്രാമ വണ്ടികൾ ഓടിത്തുടങ്ങിയത് ജനകീയ അംഗീകാരം നേടി.

മറ്റ് നേട്ടങ്ങൾ

രണ്ട് ജനകീയ ഹോട്ടലുകളിലൂടെ 400 ഓളം പേർക്ക് ദിവസേന ഭക്ഷണം നൽകുന്നു. സംസ്ഥാന സർക്കാരിന്റെ ഒരു മണ്ഡലത്തിൽ ഐ.ടി. ഹബ്ബ് എന്ന പദ്ധതി മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്താണ് അനുവദിച്ചത്, അത് പ്രവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, കൂടാതെ എം.എൽ.എ., എം.പി. എന്നിവരുടെ ഫണ്ടും സഹായകരമായതാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിലെന്ന് ജോയി കുഴിപ്പാല മീഡിയ അക്കാദമിയുടെ ‘എന്റെ നാട് എന്റെ നാടിന്റെ വികസനം’ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related