കുറവിലങ്ങാട് : സേവനത്തിൽ നിന്നും വിരമിച്ച അനദ്ധ്യാപകരെ ദേവമാതാ കോളേജ്, വജ്രജൂബിലി വർഷത്തിൽ ആദരിച്ചു. മാഗ്നസ് 2024 എന്ന പേരിൽ കോളേജിൽ നടന്ന അനദ്ധ്യാപകസംഗമം ഒരു വേറിട്ട അനുഭവമായി.
മൺമറഞ്ഞ അനദ്ധ്യാപകരെ യോഗത്തിൽ അനുസ്‌മരിച്ചു. കോളേജിന്റെ ആരംഭം മുതൽ സേവനത്തിൽ ഉണ്ടായിരുന്നവർ തങ്ങളുടെ ഗതകാലസ്മരണകൾ ഊഷ്മളമായി പങ്കുവച്ചു. ദേവമാതാ കോളേജിന്റെ പ്രയാണത്തിൽ അനദ്ധ്യാപകർ വഹിക്കുന്ന നിസ്തുലമായ പങ്കിനെ യോഗത്തിൽ പങ്കെടുത്ത ഏവരും സർവ്വാത്മനാ പ്രകീർത്തിച്ചു.
യോഗത്തിൽ മാനേജർ ആർച്ച്പ്രീസ്റ്റ് റവ ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ സുനിൽ സി മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ ഡിനോയ് മാത്യു, ബർസാർ ഫാ ജോസഫ് മണിയഞ്ചിറ, സീനിയർ സൂപ്രണ്ട് സിബി എബ്രഹാം ഐസക്, മുൻ സൂപ്രണ്ട് എ. ജോ. പാറ്റാനി എന്നിവർ സംസാരിച്ചു. ദേവമാതായുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വിരമിച്ച മുഴുവൻ അനദ്ധ്യാപകരുടെയും ഒത്തുചേരൽ സംഘടിപ്പിക്കപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision