വജ്രജൂബിലി നിറവിൽ ദേവമാതാ കോളജ്

Date:

കുറവിലങ്ങാട്: പതിനായിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ദേവമാതാ കോളജ് വജ്രജൂബിലി നിറവിൽ . ഒരുവർഷം നീണ്ടുനിൽക്കന്ന ജൂബിലി ആഘോഷങ്ങൾക്കാണ് ദേവമാതാ ഒരുക്കങ്ങൾ നടത്തുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി 60 ഇന കർമ്മപരിപാടികളാണ് ദേവമാതാ ലക്ഷ്യമിടുന്നത്. വജ്രജൂബിലി സ്മാരക പ്രഭാഷണ പരമ്പര, പൂർവവിദ്യാർത്ഥി സംരഭക സമ്മേളനം, ജൂബിലി സംഗീതസഭ, മെഗാ ജോബ് ഫെയർ, മെഗാ ശാസ്ത്രപ്രദർശനം, പഞ്ചായത്തുതലത്തിൽ സാമ്പത്തിക സാക്ഷരതായജ്ഞം, ടൂറിസം മാപ്പിംഗ്, സീറോ വെയ്‌സ്റ്റ് ക്യാമ്പസ്, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പദ്ധതികൾ ജൂബിലി വർഷത്തിൽ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
നാടിന് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ കുറവിലങ്ങാട് ഇടവക നടത്തിയ പരിശ്രമങ്ങളിലൂടെയാണ് ദേവമാതാ കോളജ് വളർച്ചയുടെ വിവിധ പടവുകൾ പിന്നിട്ട് അറുപതിലെത്തിയത്. പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിന്റെ അനുമതിയോടെ മർത്ത്മറിയം തീർത്ഥാടന ഇടവക വികാരിയായിരുന്ന ഫാ. പോൾ ആലപ്പാട്ടിന്റെ നേതൃത്വത്തിലാണ് കോളജ് ആരംഭിക്കുന്നത്. 1964 ജൂലൈ ഏഴിന് പ്രീഡിഗ്രി ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പുകളോടെ കോളജ് പ്രവർത്തനം ആരംഭിച്ചു. റവ.ഡോ. എൻ.എ തോമസ് നങ്ങിച്ചിവീട്ടിലായിരുന്നു ആദ്യ പ്രിൻസിപ്പൽ. ഗ്രാമീണ യുവത്വത്തിന് ഉന്നത വിദ്യാഭ്യാസത്തിന് അവസരം സമ്മാനിക്കുന്ന കോളജിൽ ഇന്ന് 12 ബിരുദപ്രോഗ്രാമുകളും ഒൻപത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമുണ്ട്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളുടെ ഗവേഷണസാധ്യത ഒട്ടേറെപ്പേർക്ക് നേട്ടമാകുന്നു.
കേരള, എം.ജി സർവകലാശാലകളിലെ ഒന്നാം റാങ്കുകളടക്കം ദേവമാതായിലേക്ക് കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ നിരവധി റാങ്കുകൾ വിരുന്നെത്തിയിട്ടുണ്ട്. കായികമികവറിയിച്ചും നേട്ടങ്ങൾ വാരിക്കൂട്ടാൻ ദേവമാതായിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. അന്തർ സർവകലാശാല, കോളജ് തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കോളജിന് കഴിഞ്ഞിട്ടുണ്ട്. എൻഎസ്എസ്, എൻസിസി എന്നിവയിലൂടെ സർവകലാശാലതലത്തിലും സംസ്ഥാനതലത്തിലും മികവിന്റെ ഒന്നാംസ്ഥാനങ്ങൾ പലകുറി ദേവമാതായിലേക്ക് എത്തിയിട്ടുണ്ട്. ഭരണ, പൊതുരംഗങ്ങളിലും വിദേശങ്ങളിലുമടക്കം ഉന്നതനിലയിൽ പ്രശോഭിക്കുന്ന അനേകർ ദേവമാതായുടെ പൂർവവിദ്യാർത്ഥികളാണ്.
ഗ്രാമീണ അന്തരീക്ഷത്തിലെ മികച്ച പഠന സൗകര്യങ്ങൾ ദേവമാതായുടെ പ്രത്യേകതയാണ്. സ്മാർട്ട് ക്ലാസ്മുറികൾ, ഗവേഷണസാധ്യതയേറെയുള്ള ലാബുകൾ, ഡിജിറ്റൽ ലൈബ്രറി എന്നിവ ദേവമാതായിലെത്തുന്നവർക്കുള്ള നേട്ടമാണ്. കോളജിലെ കരിയർ പ്ലെയ്‌സ്‌മെന്റ് സെല്ലിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പൊതുമേഖല, ബാങ്കിംഗ്, സ്വകാര്യ മേഖലകളിൽ സേവനം നൽകുന്നത്.
മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ദേവമാതായുടെ മുന്നേറ്റം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...