തൃശൂർ വേലൂരിലെ മണിമലർക്കാവിലെ മാറുമറയ്ക്കൽ സമര പോരാളി ദേവകി നമ്പീശൻ (89) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവ് എ എസ് നമ്പീശന്റെ ഭാര്യയാണ്. ദേവകി ഉൾപ്പെടെ 25-ഓളം സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരപോരാട്ടത്തിന്റെ ഭാഗമായാണ് 1956-ലെ കുംഭ ഭരണിക്ക് സ്ത്രീകൾ മാറുമറച്ച് താലമേന്തിയത്. ബ്ലൗസ് ധരിച്ച് എത്തിയവരെ തടയാൻ അന്നത്തെ നാട്ടുപ്രമാണിമാർ എത്തിയെങ്കിലും സമര പോരാട്ടം വിജയം കാണുകയായിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision