ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 14-12- 24 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽ
ഉത്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിക്കും.മാനേജർ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡുകൾ സമ്മാനിക്കും. സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരാണ് പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡിന് അർഹരായിരിക്കുന്നതെന്നു പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും മുൻ എം എൽ. എ യുമായ പി.എം.മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടിയിൽ എന്നിവർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision