രക്തസാക്ഷി ഫണ്ട് വിവാദത്തിനിടയിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ.
പയ്യന്നൂരിൽ മധുസൂദനനെ മാറ്റുമോ എന്ന കാര്യത്തിൽ ചോദ്യം ഉയർന്നിരുന്നു. എന്നാൽ മധുസൂദനനെ മാറ്റിയാൽ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശെരിവെക്കുന്നതിന് തുല്യമാകും എന്ന വിലയിരുത്തലിലാണ് ഒരു തവണകൂടി അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക്
സിപിഐഎം കടന്നത്. കഴിഞ്ഞതവണ നാല്പത്തിനായിരത്തിൽ കൂടുതൽ വോട്ടുകൾ നേടി ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയുടെ കോട്ടയാണ് പയ്യന്നൂർ.












