spot_img

ദീർഘദൂര സർവ്വീസുകൾ നിർത്തലാക്കുവാൻ ഡിപ്പോ അധികൃതർ കൂട്ടുനിൽകുന്നു; യൂത്ത്ഫ്രണ്ട് (എം) പ്രക്ഷോഭത്തിലേക്ക്.

Date:

പാലാ: പ്രവർത്തന മികവിലും ഉയർന്ന ടിക്കറ്റ് വരുമാന കളക്ഷനിലും എന്നും മുന്നിട്ട് നിന്നിരുന്ന കെ.എസ്.ആർ.ടി.സിയുടെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ ഡിപ്പോയുടെ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഒന്നൊന്നായും ചെയിൻ സർവ്വീസുകൾ ഭാഗികമായും തുടരെ ഇല്ലാതാക്കുവാൻ ഡിപ്പോ അധികൃതർ കൂട്ടുനിൽക്കുന്നതായി കേരള യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.


പുതിയ സർവ്വീസുകൾ നേടിയെടുക്കുവാനോ പുതിയ ബസുകൾകൊണ്ടുവരുവാനോ ഡിപ്പോ അധികൃതർ ബോധപൂർവ്വം ശ്രമിക്കുന്നില്ല. സർവ്വീസുകൾ നിർത്തലാക്കുക വഴി നിരവധി പേർക്ക് തൊഴിലും നഷ്ടമാവുകയാണെന്ന് യോഗം കുററപ്പെടുത്തി.വൻകിട കോൺട്രാക്ട് ക്യാര്യേജ് ഓപ് റേറ്റർമാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഉത്സവ സീസ്സണിൽ തന്നെ ദ്വീർഘദൂര സർവ്വീസുകൾ പടിപടിയായി പിൻവലിച്ചുകൊണ്ടിരിക്കുന്നതെന്നും യോഗം ആരോപിച്ചു.


പാലായിലെ വിവിധ ഉന്നത പഠന പരിശീലന കേന്ദ്രങ്ങളിൽ പഠിക്കുന്ന പതിനായിരക്കണക്കായ വിദ്യാർത്ഥികളുടെ പാലായിലേക്ക് നേരിട്ടുള്ള സുരക്ഷിത യാത്രാ സൗകര്യങ്ങളാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision


സർവ്വീസ് ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ബഹുജനപങ്കാളിത്തത്തോടുകൂടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ പറഞ്ഞു. മുൻ എംഎൽഎ കെഎം മാണി സാറിന്റെ കാലഘട്ടത്തിൽ മറ്റ് ഡിപ്പോകൾക്ക് മാതൃകയായിരുന്നു പാലാ. നിലവിലെ എംഎൽഎ യുടെ അനാസ്ഥയും പ്രധാനപ്പെട്ട സർവീസുകൾ നിലക്കാൻ കാരണമായെന്നു യോഗം കുറ്റപ്പെടുത്തി.

നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, ജെയിംസ് പൂവത്തൊലി, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ, സച്ചിൻ കളരിക്കൽ,ബിനു പുലിയൂറുമ്പിൽ, ബിനേഷ് പാറാംതോട് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related