മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്ര‍‍ഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർ‌ന്നു സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ കേന്ദ്രമായി മാറാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു കഴിഞ്ഞു. ഗ്രാമീണ മേഖലയിൽ പൊതുജനസേവനത്തിനായി ഇത്തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കാൻ നേതൃത്വം നൽകിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീർഘവീക്ഷണവും നന്മയും എക്കാലവും ആദരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.​

പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗീകേന്ദ്രീകൃത സമീപനവും ആരോഗ്യ പരിപാലന പ്രവർത്തനങ്ങളുടെ ഭാവി മാതൃകയും എന്ന പ്രഖ്യാപിത സന്ദേശം അനുസരിച്ചു ഉന്നത നിലവാരം പുലർത്തി മുന്നോട്ട് പോകുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയെ നേട്ടങ്ങളിൽ എത്തിക്കുന്നതിന് കാരണമമെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 2023ൽ ആശുപത്രിക്കു എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. ജോസ്.കെ.മാണി എംപി മുഖ്യ സന്ദേശം നൽകി. മികച്ച പരിസ്ഥിതി – ഊർജ- ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന മലിനികീരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനം ലഭിച്ചതിന് ആശുപത്രി എൻജിനീയറിംഗ് ടീമിനെ ചടങ്ങിൽ ആദരിച്ചുആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് ഡയറക്ടർ റവ ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു.

പാലാ മാർ സ്ലീവാ മെഡിസിറ്റി നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർക്ക് സർട്ടിഫിക്കറ്റ് കൈമാറി നിർവ്വഹിക്കുന്നു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, ജോസ്.കെ.മാണി എംപി എന്നിവർ സമീപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ...

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി...

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്....