ഗുജറാത്ത് മുതൽ മഹാരാഷ്ട്ര വരെ 5 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 8 വരി വീതിയും 1400 കിലോമീറ്റർ നീളവുമുള്ള അതിവേഗ പാത ഒരു ലക്ഷം കോടി രൂപയിലധികം ചെലവിട്ടാണ് നിർമ്മിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത 246 കിലോമീറ്റർ ദൈർഘ്യമുള്ള സോഹ്ന- ദൗസ പാത ദില്ലിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം മൂന്നര മണിക്കൂറായി കുറയ്ക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision