ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു.
ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു അതിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ
പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. കശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു.














