ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്.
2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി വിജയ് ശങ്കർ അർധ സെഞ്ച്വറി നേടി. 54 പന്തിൽ 69 റൺസാണ് താരം നേടിയത്. ധോണി 26 പന്തിൽ 30 റൺസ് നേടി.