ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കാൻ സുപ്രീംകോടതി നിർദേശം.
ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സ്കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു.
അമിക്കസ് ക്യൂറി രാജ്യ തലസ്ഥാനത്തെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.














