സഭയുടെ വലിയ ജിഹ്വയാണ് ദീപിക.. മോൺ. സെബാസ്റ്റ്യൻ വേത്താനത്

spot_img

Date:

കടനാട്: സഭയുടെ വലിയ ജിഹ്വയാണ് ദീപിക എന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്. ദീപിക സമൂഹത്തിന്റെ പ്രതീക്ഷ ആണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ദീപികയുടെ പ്രതിബദ്ധത സ്ലാഘനീയം ആണെന്നും വികാരി ജനറാൾ പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ്‌ പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ കടനാട് ഫൊറോന
കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി പാരിഷ് ഹാളിൽനടത്തിയ സമ്മേളനത്തിൽ ഫൊറോന വികാരി വെരി. റവ. ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻ പുര അധ്യക്ഷതവഹിച്ചു . ദീപികയെ കുടുംബത്തിലെ ഒരംഗമായി കാണുവാൻ എല്ലാവരും തയ്യാറാവണമെന്നുംl മോൺസിഞ്ഞോർ പറഞ്ഞു. സത്യത്തിന്റെ സുവിശേഷം ആയി മാറുവാൻ ദീപികയ്ക്ക് സാധിക്കുന്നു എന്നത് അഭിമാനം ആണെന്നും അദ്ദേഹം പറഞ്ഞു.
ഡി എഫ് സി പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവുപുരയിടം മുഖ്യപ്രഭാഷണം നടത്തി. , ഡി എഫ് സി സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, രൂപതാ പ്രസിഡന്റ്‌ ജയ്സൺ ജോസഫ് കുഴികോടിയിൽ, രൂപതാ വനിതാവിഭാഗം പ്രസിഡന്റ് ജാൻസി തോട്ടക്കര, , ഫൊറോന പ്രസിഡന്റ് മധു നിരപ്പേൽ, വനിതാ വിഭാഗം ഫൊറോന പ്രസിഡന്റ്‌ ലിബി മണിമല, കടനാട് യൂണിറ്റ് പ്രസിഡന്റ് ടോമി വാളികുളം, എന്നിവർ പ്രസംഗിച്ചു. ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ച കുട്ടികളെയുംവിശ്വാസപരിശീലനത്തിൽ പന്ത്രണ്ടാം ക്ലാസ്സിൽ മികച്ചവിജയംനേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. രൂപതയുടെ രജത ജൂബിലിയുടെ ഭാഗമായി 75 വർഷം ദീപിക വരിക്കാരായവരെ ചടങ്ങിൽപ്രത്യേകമായി ആദരിച്ചു. ഫൊറോനായുടെ കീഴിൽ ഉള്ള എല്ലാ ഇടവകകളിലും പത്രവിതരണം സുഗമമായി നിർവഹിക്കുന്ന എല്ലാ വിതരണക്കാർക്കും പ്രത്യേക പാരിതോഷികങ്ങളും നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related