നിലപാടുകൾ ഉള്ള പത്രമാണ് ദീപിക: മോൺ. ജോസഫ് തടത്തിൽ

Date:

അരുവിത്തുറ : നിലപാടുകൾ ഉള്ള പത്രമാണ് ദീപിക എന്ന് മോൺ. ജോസഫ് തടത്തിൽ. ദീപികയുടെ നിലപാടുകൾ എന്നും സമൂഹനന്മയ്ക്ക് ഉതകുന്നവയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ദീപിക ഫ്രൺസ് ക്ലബ് അരുവിത്തുറ ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഡി എഫ് സി രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന്ചെരുവു പുരയിടം ആമുഖ പ്രഭാഷണം നടത്തി.

ഡി എഫ് സി സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, ഫൊറോന ഡയറക്ടർ ഫാ. എബ്രഹാം കുഴിമുള്ളിൽ രൂപത പ്രസിഡന്റ് ജയ്സൺ കുഴികോടിയിൽ, ഫൊറോന പ്രസിഡന്റ്‌ ജോസ് കിഴവഞ്ചിയിൽ, യൂണിറ്റ് പ്രസിഡന്റ് തോമസ് അത്യാലിൽ,രൂപത വനിതാ പ്രസിഡന്റ് ജാൻസി തോട്ടക്കര, വനിത പ്രസിഡന്റ്‌ ആലീസ് പാറയടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

75വർഷം ദീപിക വരിക്കാരായവരെയും, സൺഡേസ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും പത്ര വിതരണ ഏജെന്റ്സിനെയും ചടങ്ങിൽ അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....