ദീപനാളം പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്വിസ് 2023 ഓഗസ്റ്റ് 31 വ്യാഴം രാവിലെ 10 മണിക്ക് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു
ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും നാലാം സമ്മാനം 3000 രൂപയും അഞ്ചാം സമ്മാനം ₹2000 രൂപയും ആണ്. ഇവയ്ക്ക് പുറമേ ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിജയികളെ കാത്തിരിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 25ന് മുൻപ് 200 രൂപ (ഒരു ടീമിന് ) രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.
Mob. 7306874714 email- editordeepanalam@gmail.com
നിബന്ധനകൾ
- മത്സരാർത്ഥികൾക്ക് പ്രായപരിധി ഇല്ല.
- ഒരു ടീമിൽ രണ്ടുപേർ ഉണ്ടായിരിക്കും
- മത്സരം രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യ റൗണ്ട് എഴുത്ത് പരീക്ഷയാണ്. അതിൽ മികവ് നേടുന്ന 5 ടീമുകൾക്ക് ആയിരിക്കും രണ്ടാം റൗണ്ടിൽ മത്സര യോഗ്യത.
- ആദ്യ റൗണ്ട് മത്സരങ്ങൾ കഴിഞ്ഞാൽ ഉടൻ രണ്ടാം റൗണ്ട് മത്സരങ്ങൾ സ്റ്റേജിൽ ആരംഭിക്കും. രണ്ടാം റൗണ്ട് വിഷ്വൽസിന് പ്രാധാന്യമുള്ളതാണ്.
- ലോക സാഹിത്യത്തിനും മലയാള സാഹിത്യത്തിനും തുല്യ പ്രാധാന്യമുണ്ടായിരിക്കും.
- ചോദ്യോത്തരങ്ങളുടെ പൊതുമാധ്യമം മലയാളം ആയിരിക്കും.
- ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision