പൊലീസിൽ പോക്സോ വിംങ് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഓരോ ജില്ലയിലും എസ് ഐ മാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധികം തസ്തികകൾ സർക്കാർ സൃഷ്ടിക്കുമെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്‌സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു.