തിരുവനന്തപുരം നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ , ഡോക്ടർ ബിന്ദു സുന്ദറിനെതിരെ ആരോപണത്തിൽ ഉറച്ച് കുടുംബം. ഡോക്ടർ ബിന്ദു സുന്ദറിൽ നിന്ന് തുടക്കം മുതൽ മോശം പെരുമാറ്റമുണ്ടായെന്നാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ രഞ്ജന ആർ കൃഷ്ണന്റെ പ്രതികരണം.
ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ എത്തിയിട്ടും വന്നു കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുഞ്ഞിന്റെ മാതാവ് പറയുന്നു.












