ബഹുമാനപ്പെട്ട കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികാചരണവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെന്റ് മേരിസ് പള്ളിയിൽ

Date:

കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി, പ്രാർത്ഥന, ദീനാനുകമ്പ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികവും ശ്രാദ്ധസദ്യയും സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും.

കടപ്ലാമറ്റം ഇടവകയിൽ കുട്ടൻതറപ്പേൽ കുടുംബത്തിൽ കുര്യാക്കോ വെന്മേന ദമ്പതികളുടെ 5 മക്കളിൽ നാലാമനായി 1883 മാർച്ച് 25-ാം തീയതി യൗസേപ്പച്ചൻ ഭൂജാതനായി. 1883 ഏപ്രിൽ 2- ന് കടപ്ലാമറ്റം പള്ളിയിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ബാല്യത്തിൽത്തന്നെ പ്രിയമാതാവിനെ നഷ്ടപ്പെട്ട അച്ചൻ ഒരു നാട്ടാശാന്റെ കളരിയിൽ വിദ്യാഭ്യാസം ആരംഭിക്കുകയും തുടർവിദ്യാഭ്യാസത്തിനുശേഷം ഒരു വൈദികനാകാനുള്ള അദമ്യമായ ആഗ്രഹത്താൽ സെമിനാരിയിൽ ചേരുകയും ചെയ്തു.1915 ഡിസംബർ 26-ാംതീയതി അഭിവന്ദ്യ തോമസ് കുര്യാളശ്ശേരി പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കടപ്ലാമറ്റം ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം അതിരൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ച അച്ചൻ ലാളിത്യത്തിന്റെയും, വി. കുർബാനയോടുള്ള ഭക്തിയുടെയും, മരിയ ഭക്തിയുടെയും വലിയ ഒരു സാക്ഷ്യമായിരുന്നു.

കുമ്മണ്ണൂർ- കടപ്ലാമറ്റം റോഡിന്റെ നിർമ്മാണത്തിൽ ബഹു. കുട്ടൻതറപ്പേലച്ചന്റെ പങ്ക് വളരെ വലുതാണ്. ഇട്ടിയേപ്പാറ (മാറിയിടം) സെന്റ് മേരിസ് എൽ. പി. സ്കൂൾ , മാനേജ്മെന്റ് ഏറ്റെടുത്ത് നിലനിർത്തിയതിന്റെ പിന്നിലും അച്ചന്റെ ദീർഘവീക്ഷണമാണ്. അച്ചന്റെ ശ്രമഫലമായാണ് കടപ്ലാമറ്റത്ത് ഒരു കന്യാസ്ത്രീമഠം സ്ഥാപിതമായതും.

സ്നേഹത്തിലൂടെ സേവനം, പ്രാർത്ഥനയിലൂടെ സംസ്കരണം, എളിമയിലൂടെ ഭരണം എന്നതായിരിക്കണം തന്റെ ജീവിതമന്ത്രം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രാർത്ഥനയോടൊപ്പം ഉപവാസത്തിനും പ്രായശ്ചിത്തപ്രവൃത്തികൾക്കും കുട്ടൻതറപ്പേൽ അച്ചൻ പ്രഥമസ്ഥാനം നൽകിയിരുന്നു. ആരുടെ മുമ്പിലും എളിമപ്പെടാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

നാനാജാതിമതസ്ഥരായ അനേകം ആളുകൾ ദിനംപ്രതി കടപ്ലാമറ്റം പള്ളിയുടെ ഉള്ളിലുള്ള അദ്ദേഹത്തിന്റെ കബറിടത്തിങ്കൽ എത്തിച്ചേരുകയും മാദ്‌ധ്യസ്ഥം യാചിക്കുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ 67-ാം അനുസ്മരണ ദിനമായ സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ഷിക്കാഗോ രൂപതയുടെ പ്രഥമമെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുർബാന അർപ്പിച്ച് അനുസ്മരണ സന്ദേശം നൽകും. തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ശ്രാദ്ധസദ്യയും നടക്കും. ശ്രാദ്ധസദ്യക്കുള്ള സാധനങ്ങൾ ഇടവകക്കാരും നാട്ടുകാരുമായുള്ള നാനാജാതി മതസ്ഥരായ ആളുകളാണ് പള്ളിയിൽ എത്തിക്കുന്നത്.

പരിപാടികൾക്ക് വികാരി റവ. ഫാ. ജോസഫ് മുളഞ്ഞനാൽ അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിൽ ട്രസ്റ്റിമാരായ തോമസ് ജോസഫ് കൂരയ്ക്കനാൽ, ഷാജി ജോസ് മുണ്ടുവാങ്കൽ, മാത്തുക്കുട്ടി തോമസ് പാലാംതട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...