ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് :എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം

spot_img

Date:

മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു . പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . എച്ച് എസ് എസ് വിഭാഗത്തിൽ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിൻറ്റോടെയും , എച്ച് എസിൽ അറക്കുളം സെൻറ് മേരീസ് 122 പോയിൻറ്റോടെയും യു.പി , എൽ പി വിഭാഗങ്ങളിൽ യഥാക്രമം 146 , 136 പോയിൻറ്റുകളോടെ മൂലമറ്റം സെൻറ് ജോർജും കിരീടങ്ങൾ നേടി . എച്ച് എസ് എസിൽ അറക്കുളം സെൻറ് മേരീസ് ഫസ്റ്റ് റണ്ണർ അപ്പും (51 പോയിൻ്റ് ) മൂലമറ്റം ജി.വി എച്ച് എസ് എസ് (45) സെക്കൻറ് റണ്ണർ അപ്പുമായി .എച്ച് എസ് വിഭാഗത്തിൽ 80 പോയിൻറ്റുള്ള മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിനു ഫസ്റ്റ് റണ്ണർ അപ്പും 70 പോയിൻറ്റുള്ള കുറുമണ്ണ് സെൻറ് ജോൺസ് എച്ച്എസിനു സെക്കൻ്റ് റണ്ണർ അപ്പും ലഭിച്ചു. മൂലമറ്റം എസ് എച്ച് 68 പോയിൻറ്റു നേടി . യുപി യിൽ 95 പോയിൻറ്റോടെ മൂലമറ്റം എസ് എച്ച് ഫസ്റ്റ് റണ്ണർ അപ്പും 54 പോയിൻറ്റോടെ നീലൂർ സെൻറ് ജോസഫ്സ് പബ്ലിക് സ്കൂൾ സെക്കൻ്റ് റണ്ണർ അപ്പും കരസ്ഥ മാക്കി . തുടങ്ങനാട് സെൻറ് തോമസിനു 53 പോയിൻറ്റ് ലഭിച്ചു . എൽ പി വിഭാഗത്തിൽ 130 പോയിൻറ്റുള്ള മുട്ടം ഷന്താൾ ജ്യോതി ഫസ്റ്റ് റണ്ണർ അപ്പും 83 പോയിൻററുള്ള മൂലമറ്റം എസ് എച്ച് സെക്കൻറ് റണ്ണർ അപ്പുമായി . പ്രസംഗം , ലളിത ഗാനം , ഡി സി എൽ ആന്തം , ലഹരി വിരുദ്ധഗാനം , ചെറുകഥ , കവിത , ഉപന്യാസം , മിനി കഥ , ദേശഭക്തിഗാനം തുടങ്ങി 40 ഇനങ്ങളിൽ നടന്ന മൽസരങ്ങളിൽ മേഖലയിലെ 30 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു .മേഖലാ പ്രസിഡൻറ് സിബി കണിയാരകം , ശാഖാ ഡയറക്ടർമാർ , മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related