കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും
സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 47-ാം ദിവസം. മൂന്ന് ആശാവർക്കേഴ്സിന്റെ നിരാഹാര സമരം ഒൻപതാം ദിവസത്തിലേയ്ക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും.
അതേസമയം വേതനവർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം ദിവസങ്ങൾ പിന്നിടുമ്പോൾ ഓണറേറിയം വർധിപ്പിച്ച് വിവിധ നഗരസഭകളും പഞ്ചായത്തുകളും.