ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച ‘പോര്‍സ്യുങ്കുള ദണ്ഡവിമോചനം’ നേടാന്‍ വീണ്ടും അവസരം.
ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം.
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision