രാമപുരം : പ്രകൃതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുന്ന സമൂഹമാണ് ദളിത്തരുടേതെന്നും പരിസ്ഥിതിബന്ധിതമായ ജീവിതക്രമം രൂപീകരിക്കുവാൻ അവർക്കു സാധിച്ചിട്ടുണ്ടന്നും പാലാ രൂപത മുൻ സഹായമെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ രാമപുരത്തുവെച്ചുനടന്ന സിംബോസിയത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.
പ്രകൃതിദത്ത ജീവിതരീതി, ശരീരികാദ്ധ്വാനം, ആരോഗ്യമുള്ള സമൂഹം കലകളിലും ആയോധനകലകളിലുമുള്ള പ്രാവീണ്യം എന്നിവ ദളിത് ജനതയുടെ സവിശേഷതകൾ ആണെന്നും ബിഷപ്പ് പറഞ്ഞു. കടുത്ത അനീതിയും ചൂഷണവും അസമത്വവും നീതി നിഷേധവും ജീവിതത്തെ തകർക്കുകയുംക്രിസ്ത്യാനിയായതിന്റെ പേരിൽ ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത ദളിത് ക്രൈസ്തവർ വിശ്വാസത്തിനു വേണ്ടി ത്യാഗം ചെയ്ത സമൂഹമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.