കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം: 14 ജില്ലകളിലൂടെ നടക്കുന്ന പ്രയാണത്തിന് ബുധനാഴ്ച ആരംഭം
തിരുവനന്തപുരം: ദൈവകരുണയുടെ തിരുനാളിനോടു അനുബന്ധിച്ചു, ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് 14 ജില്ലകളിലൂടെ 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര ഏപ്രിൽ 12 ന് ആരംഭിക്കും. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ ദൈവകരുണയുടെ ഛായാ ചിത്രം ആശീർവദിച്ചു ഉദ്ഘാടനം ചെയ്യും.

കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുടെ ആശീർവാദ അനുഗ്രഹങ്ങളോടെ 32 രൂപതകളിൽ കൂടി പിന്നിട്ട് ഏപ്രിൽ 16ന് ദൈവകരുണയുടെ തിരുനാൾ ദിനം ഇന്ത്യയിലെ ആദ്യത്തെ ദൈവകരുണയുടെ നാമധേയത്തിലുള്ള ദേവാലയം തലശ്ശേരി അതിരൂപതയിലെ കനകക്കുന്ന് ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ എത്തിക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് സമാപന ആശീർവാദം നൽകും. അന്ന് വൈകിട്ട് ആറുമണിക്ക് പാലായിൽ വച്ച് ദൈവകരുണയുടെ ത്രിദിന ധ്യാനം ആരംഭിക്കുകയും ചെയ്യും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
