നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും (പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയെ അന്ന എന്ന് വിളിക്കാറുണ്ട്. ആൻ (Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ) പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ അപ്പുറത്ത് നിന്നുപോലും ഈ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ഒരുകാലത്ത് ജൂലൈ 26ന് വിശുദ്ധ ഹന്നായുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കപ്പെട്ടിരുന്നുള്ളു. പക്ഷേ പുതിയ ദിനസൂചികയില്‍ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ രണ്ട് തിരുനാളുകളും ഒരുമിച്ചു ആഘോഷിക്കപ്പെടുന്നു.
ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഹന്നാ. ഈ ദമ്പതികള്‍ക്ക് വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലാതിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും, അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ അവളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
യേശുവിന്റെ വല്യമ്മയെന്ന നിലയില്‍ ഹന്നാ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും, പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള സെന്റ് ആന്നേ ഡി ഓരേ’യും, കാനഡായിലെ ക്യൂബെക്കിന് സമീപത്തുള്ള സെന്റ് ആന്നേ ഡി ബീപ്രേയും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് വളരെക്കുറച്ചു അറിവ് മാത്രമേയുള്ളു. എന്നിരുന്നാലും പരിശുദ്ധ മറിയത്തേ പരിഗണിച്ചു നോക്കുമ്പോള്‍, മറിയത്തേ നമുക്ക് സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങളാണെന്ന് ഉറപ്പിക്കാം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular