കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.
തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. വിത്ത്ബര്‍ഗ് അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും, കന്യകാമഠത്തിനും അടിത്തറയിടുകയും ചെയ്തു. എന്നാല്‍ അവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ വിശുദ്ധ ജീവിച്ചിരുന്നില്ല. 743 മാര്‍ച്ച് 17ന് വിശുദ്ധ മരണപ്പെട്ടു.
ഡെറെഹാമിലെ ദേവാലായാങ്കണത്തിലാണ് വിശുദ്ധയെ ആദ്യം അടക്കം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് 55 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശുദ്ധയുടെ മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലായെന്ന് കണ്ടതിനാല്‍ അത് ദേവാലയത്തിലേക്ക് മാറ്റി. ഈ സംഭവത്തിന് ശേഷം 176 വര്‍ഷങ്ങള്‍ കഴിഞ്ഞ് 974-ല്‍ ബ്രിത്ത്നോത്ത് എഡ്ഗാര്‍ രാജാവിന്റെ സമ്മതത്തോട് കൂടി അത് ഏലിയിലേക്ക് മാറ്റുകയും അവളുടെ രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങള്‍ക്കരികിലായി അടക്കം ചെയ്യുകയും ചെയ്തു.













