spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ഉർസൂളയും സഹവിശുദ്ധകളും

spot_img

Date:

ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു വിശുദ്ധ ഉർസുല. ആദ്യകാലങ്ങളിൽ, കൊളോണിൽ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ പേരിൽ അന്നത്തെ സെനറ്ററായ ക്ലെമാറ്റിയൂസ് ഒരു പള്ളി പുതുക്കി പണിതതായി രേഖകളുണ്ട്. ഇതിൽ നിന്ന്, തങ്ങളുടെ നാമത്തിൽ ഒരു പള്ളി പണിയാൻ മാത്രം ഈ കന്യകമാർ ആദരിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം.

ഒരു വിജാതീയ രാജകുമാരനുമായുള്ള, ഉർസുലക്ക് ഇഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്ന് മൂന്ന് വർഷത്തെ സാവകാശം നേടിയ ശേഷം, വിശുദ്ധ ഉർസുല 11,000-ത്തോളം കന്യകമാരുമായി ഒരു തീർത്ഥാടനം ആരംഭിച്ചു. റിനെ മുതൽ ബാസ്ലെ വഴിയും സ്വിറ്റ്സർലൻഡിലൂടെയും അവർ റോമിലേക്ക് കടൽ യാത്ര നടത്തി.

ഏകദേശം 451-ൽ, തിരികെ വരുന്ന വഴിക്ക് വിജാതീയർ അവരെ തടഞ്ഞു. വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധയ്ക്കു മേൽ ശക്തമായ സമ്മർദ്ദമുണ്ടായി. എന്നാൽ യേശുവിനെ ത്യജിച്ചുള്ള ഒരു ജീവിതം തനിക്കില്ലെന്ന് ഉർസുല ഉറക്കെ പ്രഖ്യാപിച്ചു. ഇതിൽ കുപിതരായ വിജാതീയർ ഉർസുലയെയും കൂട്ടരെയും ക്രൂരമായി കൊലപ്പെടുത്തി.

ക്ലെമെൻസ് മാക്സിമസ് ചക്രവർത്തി ബ്രിട്ടണും ഗൗളും ആക്രമിച്ചപ്പോൾ ധാരാളം ബ്രിട്ടീഷുകാർ അമേരിക്കയിലേക്ക് കുടിയേറി. കുടിയേറ്റക്കാരുടെ ഭരണാധികാരിയായിരുന്ന സിനാൻ മീരിയാഡോഗ്, കോൺവാളിലെ രാജാവായ ദിയോനോടസിനോട് കന്യകമാരെ ആവശ്യപ്പെട്ടു. അതനുസരിച്ച്, ദിയോനോടസ് തന്റെ മകളായ ഉർസുലയെയും 10,000-ത്തോളം കുലീന കന്യകകളെയും 60,000-ത്തോളം സാധാരണ കന്യകകളെയും അയച്ചു. എന്നാൽ യാത്രമദ്ധ്യേ ഇവരുടെ കപ്പൽവ്യൂഹം തകർക്കപ്പെടുകയും എല്ലാവരും കൊല്ലപ്പെടുകയും ചെയ്തുവെന്നും ഒരു ഐതിഹ്യമുണ്ട്.

ക്രിസ്തുവിനോട് ചേർന്ന് വിശുദ്ധിയിൽ ജീവിക്കാൻ ജീവത്യാഗം ചെയ്ത വിശുദ്ധ ഉർസുലായുടെയും സഹ വിശുദ്ധരുടെയും മാദ്ധ്യസ്ഥം നമുക്ക് തേടാം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related