റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. വിശുദ്ധ മാര്‍ട്ടിന്‍, തിയോഡോര്‍ പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ സ്ഥാനപതിയായി സേവനം ചെയ്തിരുന്നു. കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായിരുന്ന ഏകദൈവവിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും, മാര്‍ട്ടിനെ മാര്‍പാപ്പ പദവിയിലേക്കുയര്‍ത്തി. അങ്ങിനെ 649 ജൂലൈ 5ന് വിശുദ്ധന്‍ പാപ്പായായി അഭിഷിക്തനായി. എന്നാല്‍ തികച്ചും സ്വതന്ത്രമായ ഈ പ്രവര്‍ത്തി ചക്രവര്‍ത്തിയെ പ്രകോപിപ്പിക്കുകയും അദ്ദേഹം വിശുദ്ധനെ മാര്‍ട്ടിനെ ഔദ്യോഗിക പാപ്പായായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
ഒരു ഉറച്ച പാരമ്പര്യവാദിയായിരുന്ന മാര്‍ട്ടിന്‍, പാപ്പായായ ഉടന്‍ തന്നെ ഒരു സിനഡ് വിളിച്ച് കൂട്ടി, ഇതില്‍ ഏതാണ്ട് 105-ഓളം പാശ്ചാത്യ മെത്രാന്‍മാര്‍ പങ്കെടുത്തു. ഈ സിനഡില്‍ ഏക ദൈവ വിശ്വാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയും, ചക്രവര്‍ത്തിയുടെ രീതികളെ പഠിക്കുകയും ചെയ്തു.
കാല്ലിയോപാസും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അനുവാദം കൂടാതെ പാപ്പായുടെ വസതിയില്‍ പ്രവേശിക്കുകയും ശയ്യാവലംബിയായിരുന്ന പാപ്പായെ പിടികൂടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുള്ള യാത്ര ഏതാണ്ട് മൂന്ന് മാസത്തോളമെടുക്കുകയും, ഇക്കാലയളവില്‍ രോഗബാധിതനായിരുന്ന പാപ്പാ ഒരുപാടു അവഹേളനങ്ങള്‍ക്കും, നിന്ദനങ്ങള്‍ക്കും പാത്രമാകുകയും ചെയ്തു.
മരണത്തിന്റെ വക്കിലെത്തിയിട്ടും തനിക്കെതിരെ ചുമത്തിയ വ്യാജ കുറ്റങ്ങള്‍ കേട്ട് പാപ്പാ ചിരിച്ചു കൊണ്ടിരിന്നു. കോണ്‍സ്റ്റാന്റിയൂസ് മുന്‍പ് നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടായിരുന്ന വിധി പ്രകാരം പാപ്പായെ പരസ്യമായി ചമ്മട്ടി കൊണ്ടടിക്കുവാനും, തുടര്‍ന്ന് വധിക്കുവാനും വിധിച്ചു. എന്നാല്‍ പാത്രിയാര്‍ക്കീസായിരുന്ന പോളിന്റെ ഇടപെടല്‍ മൂലം കൊല്ലുന്നതിനു പകരം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. ക്രിമിയായിലേക്ക് നാടുകടത്തുന്നതിന് മുന്‍പായി ഏതാണ്ട് മൂന്ന്‍ മാസത്തോളം വിശുദ്ധ മാര്‍ട്ടിന്‍ പാപ്പ, ബൈസന്റൈന്‍ തടവറയില്‍ കഷ്ടതകള്‍ സഹിച്ചു.
655 സെപ്റ്റബര്‍ 16ന് അതിശക്തമായ ശൈത്യവും പട്ടിണിയും മൂലം മാര്‍ട്ടിന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു.