വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു.
എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി ഇന്നും അവശേഷിക്കുന്നു.












