സ്പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധ ഇസിദോര്‍, സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ദൈവം അതിനായിട്ടാണ് വിശുദ്ധനെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ബ്രോലിയോ പറയുന്നു.
619-ല്‍ വിശുദ്ധന്‍ അദ്ധ്യക്ഷനായ സെവില്ലെ സമ്മേളനത്തില്‍ ഒരു പൊതുവാദത്തിലൂടെ അദ്ദേഹം ‘സിറിയയില്‍ നിന്നും വന്ന അസെഫാലിയിലെ മെത്രാനായിരുന്ന ഗ്രിഗറി പിന്തുടര്‍ന്നിരുന്ന യൂട്ടിച്ചിയന്‍ സിദ്ധാന്തത്തെ’ എതിര്‍ക്കുകയും അത് തെറ്റാണെന്ന് തെളിവ് സഹിതം തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്ഥലത്തു വെച്ച് തന്നെ ഗ്രിഗറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
610-ല്‍ സ്പെയിനിലെ മെത്രാന്‍മാരെല്ലാവരും ചേര്‍ന്ന് ടോള്‍ഡോയില്‍ ഒരു പൊതുയോഗം കൂടുകയും ആ നഗരത്തിലെ മെത്രാപ്പോലീത്തയെ സ്പെയിനിന്റേ മുഴുവന്‍ ധാര്‍മ്മിക-ആചാര്യനായി നിയമിക്കുകയും ചെയ്തു. ടോള്‍ഡോയിലെ ഏറ്റവും പ്രസിദ്ധമായ നാലാമത്തെ സമ്മേളനത്തില്‍ അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന ജസ്റ്റസ് സന്നിഹിതനായിരുന്നുവെങ്കിലും പ്രധാന അദ്ധ്യക്ഷന്‍ വിശുദ്ധ ഇസിദോര്‍ ആയിരുന്നുവെന്ന് നമുക്ക് കാണാവുന്നതാണ്. തന്റെ സഭയുടെ ശ്രേഷ്ടത മൂലമല്ല മറിച്ച് അദ്ദേഹത്തിന്റെ യോഗ്യതയെ മാനിച്ചായിരുന്നു ഈ തീരുമാനം. വിശുദ്ധന്റെ അസാധാരണമായ ഈ യോഗ്യതകള്‍ മൂലം തന്നെ അദ്ദേഹത്തെ സ്പെയിനിലെ മുഴുവന്‍ സഭകളുടേയും വേദപാരംഗതനായാണ് പരിഗണിച്ചിരുന്നത്.
വിശുദ്ധന്റെ മരണത്തിന് പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം കൂടിയ ടോള്‍ഡോയില്‍ കൂടിയ വിശ്വാസികളുടെ എട്ടാമത്തെ മഹാ സമ്മേളത്തില്‍ ‘മികച്ച വേദപാരംഗതന്‍, കത്തോലിക്കാ സഭയുടെ ആഭരണം, ഏറ്റവും അറിവുള്ള മനുഷ്യന്‍, പില്‍ക്കാല ജനതകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയയ വിശിഷ്ട വ്യക്തിത്വം’ എന്നിങ്ങനെയൊക്കെയായിരുന്നു വിശുദ്ധനെ വിശേഷിപ്പിച്ചിരുന്നത്.