spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലൗഡ്

spot_img

Date:

വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൗഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും അത് തങ്ങള്‍ക്കായി വിഭജിക്കുകയും ചെയ്തു, അതിനായി വിശുദ്ധ ക്ലൌഡിന്റെ രണ്ട് സഹോദരന്‍മാരേയും സ്വന്തം കരങ്ങളാല്‍ ക്രൂരനായ ആ അമ്മാവന്‍ കൊലപ്പെടുത്തുകയുണ്ടായി.

പിന്നീട് ലോകത്തില്‍ നിന്നും അകന്ന് മാറി ഏകാന്തമായ ജീവിതം നയിക്കണമെന്ന ആഗ്രഹവുമായി വിശുദ്ധന്‍ പ്രോവെന്‍സിലേക്ക് പോവുകയും അവിടെ രഹസ്യമായി താമസിക്കുകയും ചെയ്തു. എന്നാല്‍ കാലക്രമേണ അദ്ദേഹത്തിന്റെ ആശ്രമം പൊതുജന ശ്രദ്ധ ആകര്‍ഷിച്ചതോടെ വിശുദ്ധന്‍ പാരീസിലേക്ക് തിരികെ പോരുകയും, പ്രതീക്ഷിക്കുവാന്‍ കഴിയാത്തവിധം ആഹ്ലാദാരവങ്ങളോടു കൂടി അവിടത്തെ ജനങ്ങള്‍ വിശുദ്ധനെ സ്വീകരിക്കുകയും ചെയ്തു.

അവിടത്തെ ജനങ്ങളുടെ നിരന്തരമായ അപേക്ഷയുടെ ഫലമായി 551-ല്‍ വിശുദ്ധന്‍ പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ പക്കല്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. വിശുദ്ധ ശുശ്രൂഷകളുമായി കുറേക്കാലം അവിത്തെ ദേവാലയത്തില്‍ വിശുദ്ധന്‍ ചിലവഴിച്ചു. പിന്നീട് വിശുദ്ധന്‍ പാരീസില്‍ നിന്നും രണ്ട് കാതം അകലെയുള്ള സെന്റ്‌ ക്ലൌഡിലേക്ക് പോവുകയും, അവിടെ ഒരാശ്രമം പണികഴിപ്പിക്കുകയും ചെയ്തു. ഈ ലോകത്തെ ഭൗതീകതയില്‍ തങ്ങളുടെ ആത്മാക്കളെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്ന കുറേ ദൈവഭക്തരായ ആളുകളെ ഒരുമിച്ചു കൂട്ടി ഒരു സന്യാസ സമൂഹമായി അവര്‍ ജീവിച്ചു.

വിശുദ്ധ ക്ലൌഡിനെയായിരുന്നു അവര്‍ തങ്ങളുടെ സുപ്പീരിയര്‍ ആയി പരിഗണിച്ചു വന്നിരുന്നത്, വിശുദ്ധനാകട്ടെ തന്റെ വാക്കുകളാലും, ജീവിത മാതൃകയാലും അവരെ നന്മയിലേക്ക് നയിക്കുകയും ചെയ്തു. തന്റെ രാജ്യത്തെ മാത്രമല്ല അയല്‍രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പോലും വേണ്ട ഉപദേശങ്ങളും, പ്രചോദനവും നല്‍കുന്ന കാര്യത്തില്‍ വിശുദ്ധന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. ഏതാണ്ട് 560-ല്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related