spot_img
spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ആന്റണി സക്കറിയ

spot_img
spot_img

Date:

ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തില്‍ തന്നെ അവന്‍ സകലരുടേയും സവിശേഷ ശ്രദ്ധക്ക്‌ പാത്രമായി. പാവങ്ങളോട് അളവറ്റ കരുണയുള്ളവനായിരുന്നു വിശുദ്ധന്‍. തന്റെ വസതിയില്‍ വെച്ച് തന്നെ മാനവിക വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അന്തോണി പാവിയായില്‍ നിന്നും തത്വശാസ്ത്രവും, പാദുവായില്‍ നിന്നും വൈദ്യശാസ്ത്രവും പഠിച്ചു. ബുദ്ധിയിലും, ജീവിത വിശുദ്ധിയിലും തന്റെ സമകാലികരെ അന്തോണി അനായാസം പിന്നിലാക്കി.

വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അന്തോണി റോമിലേക്ക് തിരികെ വന്നു. അവിടെയെത്തിയ അന്തോണി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ശരീരങ്ങളെ സുഖപ്പെടുത്തുവാനല്ല മറിച്ച് ആത്മാക്കളെ സുഖപ്പെടുത്തുവാനാണ് എന്ന സത്യം മനസ്സിലാക്കി. ഒട്ടും തന്നെ സമയം പാഴാക്കാതെ അന്തോണി വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. ഇതിനിടയിലും വിശുദ്ധന്‍ രോഗികളെ സന്ദര്‍ശിക്കുവാനും, കുട്ടികള്‍ക്ക്‌ ക്രിസ്തീയ പ്രമാണങ്ങള്‍ പറഞ്ഞുകൊടുക്കുവാനും സമയം കണ്ടെത്തി.

ആത്മാക്കളുടെ മോക്ഷത്തിനും, ജനങ്ങളുടെ ജീവിത നവീകരണത്തിലുമാണ് വിശുദ്ധന്‍ പ്രധാനമായും ശ്രദ്ധിച്ചത്. പിതൃസഹജമായ കാരുണ്യത്തോടു കൂടി വിശുദ്ധന്‍ അപരിചിതരേയും, പാവങ്ങളെയും, കഷ്ടതയനുഭവിക്കുന്നവരേയും സ്വീകരിക്കുകയും, ദൈവീക വചനങ്ങള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കുകയും മാതൃസഹജമായ സ്നേഹത്താല്‍ അവരെ സഹായിക്കുകയും ചെയ്തു. തന്മൂലം വിശുദ്ധന്റെ ഭവനത്തെ ദുരിതമനുഭവിക്കുന്നവരുടെ അഭയസ്ഥാനമെന്നാണ് വിളിക്കപ്പെട്ടിരുന്നത്. കൂടാതെ വിശുദ്ധനെ ‘മാലാഖ’ എന്നും തങ്ങളുടെ രാജ്യത്തിന്റെ ‘പിതാവ്‌’ എന്നാണ് പ്രദേശവാസികള്‍ വിളിച്ചിരുന്നത്.

വിശുദ്ധന്റെ സഭയെ ക്ലമന്റ് ഏഴാമന്‍ അംഗീകരിക്കുകയും, പോള്‍ മൂന്നാമന്‍ അതിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്റെ സഭ നിരവധി പ്രദേശങ്ങളില്‍ വ്യാപിച്ചു. എയിഞ്ചലിക്ക് സിസ്റ്റേഴ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്നു വിശുദ്ധന്‍. പക്ഷേ ഒരിക്കല്‍ പോലും തന്റെ സഭയുടെ മേലധികാരിയാകുവാന്‍ വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നില്ല, അത്രമാത്രം എളിമനിറഞ്ഞവനായിരുന്നു വിശുദ്ധന്‍. കൂടാതെ വിവാഹിതരായ ആളുകള്‍ക്ക് വേണ്ടി നിരവധി സാഹോദര്യ-കൂട്ടായ്മകളും വിശുദ്ധന്‍ സംഘടിപ്പിച്ചു. പലപ്പോഴും വിശുദ്ധന്‍ തന്റെ സന്യാസിമാര്‍ക്കൊപ്പം തെരുവുകളിലും, പൊതു സ്ഥലങ്ങളിലും കുരിശും വഹിച്ചുകൊണ്ട് പ്രദിക്ഷിണങ്ങള്‍ നടത്തി.

പൊതുവായ നാല്‍പ്പത് മണിക്കൂര്‍ ആരാധന വിശുദ്ധനാണ് തുടങ്ങിവെച്ചതെന്നു പറയപ്പെടുന്നു. പ്രവചന വരവും, മറ്റുള്ളവരുടെ ചിന്തകളെ മനസ്സിലാക്കാനുള്ള കഴിവും, കൂടാതെ മനുഷ്യവംശത്തിന്റെ ശത്രുവിന്റെ മേലുള്ള ശക്തി തുടങ്ങിയ നിരവധി വരദാനങ്ങളാല്‍ അനുഗൃഹീതനായിരുന്നു വിശുദ്ധന്‍. ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തില്‍ തന്നെ അവന്‍ സകലരുടേയും സവിശേഷ ശ്രദ്ധക്ക്‌ പാത്രമായി.

അന്തോണിയുടെ മരണസമയത്ത് അപ്പസ്തോലന്‍മാരുടെ ദര്‍ശനത്താല്‍ വിശുദ്ധന്‍ ആശ്വസിക്കപ്പെടുകയും തന്റെ സൊസൈറ്റിയുടെ ഭാവികാല വളര്‍ച്ചയെപ്പറ്റി മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തു. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി നടന്ന അത്ഭുതങ്ങള്‍ കാരണം വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ വിശുദ്ധനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ലിയോ എട്ടാമന്‍ വിശുദ്ധനോടുള്ള ഭക്തിയെ അംഗീകരിക്കുകയും 1897-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസത്തില്‍ അന്തോണി മേരി സക്കറിയായെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related