spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ആന്റണി മേരി ക്ലാരറ്റ്

spot_img

Date:

നെപ്പോളിയൻ സ്പെയിൻ ആക്രമിക്കുന്ന കാലത്ത്, സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. ഒരു നെയ്ത്തുകാരന്റെ മകനായതുകൊണ്ട് അദ്ദേഹത്തിന് കായികമായ ജോലികളിൽ പരിശീലനം ലഭിച്ചിരുന്നു. എങ്കിലും, 1829-ൽ അദ്ദേഹം വിച്ചിലെ ആശ്രമത്തിൽ ചേരുകയും 1835-ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

സ്വന്തം ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ച ശേഷം, വിശ്വാസ പ്രചാരണ ദൗത്യവുമായി അദ്ദേഹം റോമിലേക്ക് പോയി. ജെസ്യൂട്ട് ആശ്രമത്തിൽ ചേർന്നുവെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം അത് ഉപേക്ഷിച്ച് സ്പെയിനിലേക്ക് മടങ്ങി. അവിടെ ഒരു ഇടവകയിൽ വികാരിയായി.

ഗ്രാമപ്രദേശങ്ങളിൽ വചന പ്രഘോഷണം, മതപ്രവർത്തകരുടെ യോഗങ്ങൾ, ഗ്രന്ഥരചന (ഏകദേശം 150 ഗ്രന്ഥങ്ങൾ) എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന അപ്പോസ്തോലിക പ്രവർത്തനങ്ങൾ. അദ്ദേഹത്തിന്റെ വിജയങ്ങളിൽ അസൂയ പൂണ്ട ചില പുരോഹിതന്മാർ എതിരായി തിരിഞ്ഞപ്പോൾ 1848-ൽ അദ്ദേഹം കാറ്റലോണിയ വിട്ട് കാനറി ഐലന്റിലേക്ക് പോയി.

ഒരു വർഷത്തിനുശേഷം കാറ്റലോണിയയിൽ തിരിച്ചെത്തിയ വിശുദ്ധൻ 1849-ൽ മറ്റ് 6 പുരോഹിതന്മാരുമായി ചേർന്ന് ‘മിഷണറി സൺസ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ എന്നറിയപ്പെടുന്ന ക്ളാരെൻഷിയൻസ് സഭയ്ക്ക് രൂപം നൽകി.

1850-ൽ സ്പെയിൻ രാജ്ഞിയായ ഇസബെല്ല-II ന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി. അടുത്ത ഏഴ് വർഷം അദ്ദേഹം അപ്പോസ്തോലിക സന്ദർശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള ശക്തമായ പ്രചാരണങ്ങളും നടത്തി. ഇത് അദ്ദേഹത്തിന് നിരന്തരമായ വധഭീഷണിക്ക് കാരണമായി.

1857-ൽ രാജ്ഞിയുടെ കുമ്പസാരക്കാരനായി അദ്ദേഹത്തെ സ്പെയിനിലേക്ക് തിരികെ വിളിച്ചു. ഈ സ്വാധീനം ഉപയോഗിച്ച് മെത്രാന്മാരെ നാമനിർദ്ദേശം ചെയ്യുന്നതിൽ ഇടപെടാനും, എസ്‌കോരിയയിൽ സഭാ പഠന കേന്ദ്രം തുടങ്ങാനും, സ്പെയിനിലെ സന്യാസ ആശ്രമങ്ങൾക്ക് അംഗീകാരം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1869-ൽ ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ ഒരുക്കങ്ങൾക്കായി അദ്ദേഹം റോമിലായിരുന്നു. രാജ്ഞിയായ ഇസബെല്ല-II നാടുകടത്തപ്പെട്ടപ്പോൾ അന്തോണിയും അവരെ അനുഗമിച്ചു. പിന്നീട്, സ്പാനിഷ് സ്ഥാനപതിയുടെ നിർബന്ധത്താൽ ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെർഷിയൻ ആശ്രമത്തിൽ വീട്ടുതടങ്കലിലായ അദ്ദേഹം 63-ആം വയസ്സിൽ അവിടെ വെച്ച് നിര്യാതനായി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പിന്നീട് വിച്ചിലേക്ക് തിരികെ കൊണ്ടുവന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related