അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. വിശുദ്ധന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന് അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ

ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ ലഭിച്ചു. ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന് നയിച്ചിരുന്നത്. വിശുദ്ധന്റെ 30 വയസ്സ്
വരെയുള്ള ആശ്രമ ജീവിതം വളരെയേറെ വിനയവും അനുസരണയും നിറഞ്ഞതായിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. അഞ്ചുവര്‍ഷകാലത്തോളം അദ്ദേഹം തന്റെ ഗുഹയില്‍ കഠിനയാതനകള്‍ അനുഭവിച്ചു കൊണ്ടു ചിലവിട്ടു. വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ

പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ഒരു ചെറിയ അരുവി ഒരു കിണര്‍പോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നല്‍കുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം മുഖാന്തിരം നടന്നു. 532-ല്‍ ഈ വിശുദ്ധന് തന്റെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













