spot_img

അനുദിന വിശുദ്ധർ –  പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും, വിശുദ്ധ മാര്‍സെല്ലിനൂസും

spot_img

Date:

വിശുദ്ധ ക്ലീറ്റസ് തിരുസഭയുടെ നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ഏകാധിപത്യ രീതിയിലുള്ള സഭാഭരണം അക്കാലത്ത് റോമില്‍ നിലവില്‍ വന്ന് തുടങ്ങിയിട്ടില്ലായിരുന്നു. ചില ചരിത്രകാരന്മാര്‍ വിശുദ്ധനെ അനാക്ലീറ്റസ്, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അനെന്‍ക്ലീറ്റസ് എന്ന് പരാമര്‍ശിച്ചിട്ടുള്ളതായി കാണാം. ഗ്രീക്ക് പദമായ ഈ പേരിനര്‍ത്ഥം ‘കുറ്റമറ്റവന്‍’ എന്നാണ്. എന്നിരുന്നാലും പുരാതന തിരുസഭാചട്ടങ്ങളിലും, വിശുദ്ധനെ മൂന്നാമത്തെ പിന്‍ഗാമിയായി പരിഗണിച്ചിട്ടുണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.വിശുദ്ധ ക്ലീറ്റസ് ഒന്നാമന്‍, ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ ഒരു രക്തസാക്ഷിയായിട്ടാണ് മരണപ്പെട്ടതെന്നു പറയപ്പെടുന്നു. 


പരിമിതമായ കാര്യങ്ങള്‍ മാത്രമേ വിശുദ്ധനെ പറ്റി സഭാപിതാക്കന്‍മാര്‍ക്ക് അറിവുള്ളൂ. 296-304 കാലയളവില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്തായിരുന്നു വിശുദ്ധ മാര്‍സെല്ലിനൂസ് മാര്‍പാപ്പായായിരുന്നതെന്ന് പറയപ്പെടുന്നു. പഅധികാരം ലഭിച്ച ഉടനെ, മാര്‍സെല്ലിനൂസ് പാപ്പാ ശവകല്ലറകളോട് ചേര്‍ന്ന് ആരാധനാപരമായ ഉപയോഗങ്ങള്‍ക്കായി വലിയ മുറികള്‍ പണിയണമെന്ന് ഉത്തരവിട്ടു. ഇന്നും അവശേഷിക്കുന്ന കാല്ലിസ്റ്റസ് ശവകല്ലറകളിലെ മുറികള്‍, വിശുദ്ധന്റെ ആ പ്രവര്‍ത്തികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്. സഭയെ അടിച്ചമര്‍ത്തി കൊണ്ടിരിന്ന കാലത്ത് മാര്‍സെല്ലിനൂസ് പാപ്പായെ പിടികൂടിയപ്പോള്‍ അദ്ദേഹം ദൈവങ്ങള്‍ക്ക് മുന്‍പില്‍ സുഗന്ധദ്രവ്യങ്ങള്‍ വിതറിയെന്നു പറയപ്പെടുന്നു. പക്ഷേ പിന്നീട് താന്‍ ചെയ്ത പാപത്തിന് ഒരു മഹത്വപൂര്‍ണ്ണമായ രക്തസാക്ഷിത്വം വഴി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related