അനുദിന വിശുദ്ധർ – വി.പീറ്റർ ക്ലാവെർ

Date:

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിൽ ഒരു ഉന്നത കുടുംബത്തിൽ ആണ് ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ച് അല്‍ഫോണ്‍സെ എന്ന സഹോദരനെ പരിചയപെടാൻ ഇടയായി.അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹം ജ്വലിപ്പിച്ചത്.
1615 ൽ പീറ്റര്‍ കാര്‍ട്ടാജെനായില്‍ ഒരു പുരോഹിതനായി അഭിഷിക്തനായി. ഈ തിരക്കേറിയ തുറമുഖ നഗരത്തില്‍ ചുട്ടുപൊള്ളുന്ന ചൂടിലാണ് പുരോഹിതനായ പീറ്റര്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു കാര്‍ട്ടാജെനാ. ആയിരകണക്കിന് കറുത്തവര്‍ഗ്ഗക്കാരെ കൊണ്ട് വരികയും ഒരുമിച്ച് പാര്‍പ്പിക്കുകയും, ഏറ്റവും കൂടുതല്‍ തുകക്ക് ലേല പ്രകാരം വില്‍ക്കുകയും ചെയ്യുന്ന സ്ഥലമായിരിന്നു അത്. 

ആഫ്രിക്കയില്‍ നിന്നും പിടികൂടുന്ന ഈ അടിമകളെ കപ്പലിന്റെ താഴത്തെ അറകളില്‍ കുത്തിനിറച്ചായിരുന്നു കൊണ്ട് വന്നിരുന്നത്. അവരോടുള്ള പെരുമാറ്റം വളരെയേറെ ക്രൂരമായിരുന്നതിനാല്‍ യാത്രക്കിടയില്‍ തന്നെ മൂന്നിലൊരാള്‍ എന്ന കണക്കില്‍ മരണപ്പെടുമായിരുന്നു. 

ഈ ജനങ്ങളുടെ ഇടയിലായിരുന്നു വിശുദ്ധ പീറ്ററിന് തന്റെ പ്രേഷിതപ്രവര്‍ത്തനം നടത്തേണ്ടിയിരുന്നത്. ഓരോ അടിമകപ്പലുകള്‍ എത്തുമ്പോള്‍ തന്നെ വിശുദ്ധന്‍ അവിടെ ചെല്ലുകയും അവരെകാണുകയും പതിവായിരുന്നു. അവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പോവുകയും, അവര്‍ക്ക് ഭക്ഷണവും, വെള്ളവും, മരുന്നും, വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിശുദ്ധന്‍ പറഞ്ഞിരിക്കുന്നത് പോലെ “നാം അവരോട് നമ്മുടെ അധരങ്ങള്‍ കൊണ്ട് സംസാരിക്കുന്നതിന് മുന്‍പ് നമ്മുടെ കൈകള്‍ കൊണ്ട് സംസാരിക്കേണ്ടി വരും.” എന്നിരുന്നാലും അവരില്‍ ഭൂരിഭാഗം പേരേയും വിശുദ്ധന്‍ ദൈവമാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വന്നു. ഏതാണ്ട് മൂന്ന്‍ ലക്ഷത്തോളം പേര്‍ വിശുദ്ധന്റെ കൈകളാല്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയുണ്ടായി. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കിടയില്‍ ഇരുപത്തി ഏഴോളം വര്‍ഷക്കാലം സമര്‍പ്പിത സേവനം ചെയ്തതിനു ശേഷം വിശുദ്ധ പീറ്റര്‍ ക്ലാവെര്‍, 1654 സെപ്റ്റംബര്‍ 8-ന് കാര്‍ട്ടാജെനായില്‍ വെച്ച് മരണപ്പെട്ടു. 1888 ജനുവരി 15-ന് ലിയോ പതിമൂന്നാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും, നീഗ്രോകളുടെ പ്രത്യേക മാധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...