സാക്ഷാൽ ഭാഗ്യവാൻ ആകുവാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവമായിരിക്കണം നിന്റെ പരമവും അന്ത്യവുമായ ലക്ഷ്യം
അത്ഭുതപ്രവർത്തകൻ എന്നറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമിനൂസ്, അദ്ദേഹം മൂന്നാം നൂറ്റാണ്ടിൽ പോയിറ്റിയേഴ്സിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ ശേഷം മാക്സിമിനൂസ് ജർമ്മനിയിലെ ട്രിയേഴ്സിലേക്കു പോയി. അവിടുത്തെ മെത്രാനായിരുന്ന അഗ്രീഷിയസിന്റെ ജീവിതവിശുദ്ധിയിൽ ആകൃഷ്ടനായാണ് അദ്ദേഹം അങ്ങോട്ടു പോയത്. ടിയേഴ്സിലെത്തിയ മാക്സിമീനൂസ് ഒരു വൈദികനു വേണ്ട പഠനം പൂർത്തിയാക്കുകയും പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു. അഗ്രീഷ്യാസിന്റെ മരണശേഷം അടുത്ത മെത്രാനായി 332-ൽ മാക്സിമിസ് നിയമിതനായി. മെത്രാൻ സ്ഥാനം ഏറ്റെടുത്ത മാക്സസിമിനൂസ് തന്റെ അജഗണങ്ങളെ ദൈവവിശ്വാസത്തിൽ അടിയുറപ്പിച്ചു നിർത്താൻ തീക്ഷണമായി പരിശ്രമിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ആര്യൻ പാഷണ്ഡത ശക്തിയാർജ്ജിച്ചിരുന്നതിനാൽ, അതിനെ നേരിടുന്നതിനുള്ള കർമ്മപദ്ധതികൾക്ക് വിശുദ്ധൻ രൂപം നല്കുകയും ക്രൈസ്തവർ അബദ്ധപ്രബോധനങ്ങളിൽ വീഴാതിരിക്കാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. അതിനാൽ ആര്യൻ പാഷണ്ഡരുടെ പ്രധാന ശത്രുവായി മാക്സിമിനൂസ് പരിഗണിക്കപ്പെട്ടു.
336-ൽ നാടുകടത്തപ്പെട്ട വി. അത്തനേഷ്യസിന് അഭയം നല്കിയത് മാക്സിമിനൂസായിരുന്നു. രണ്ടു കൊല്ലത്തോളം അത്തനേഷ്യസ്, മാക്സിമിനൂസിനോടൊപ്പം താമസിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ ബിഷപ്പായിരുന്ന പോൾ, നാടു കടത്തപ്പെട്ടപ്പോഴും അദ്ദേഹത്തിന് അഭയം നല്കിയത് മാക്സസിമിനുസായിരുന്നു. സത്യസഭയെ ധീരമായി നയിച്ച ഇദ്ദേഹം 347-ൽ നിര്യാതനായി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision