വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല. ഉടനെ ശിരഛേദനം ചെയ്യാൻ കൽപന ഉണ്ടായി. ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസിന് ലഭിച്ചു. നേപ്പിൾസിന്റെ മധ്യസ്ഥനാണ് വി.ജാനുയേരിയസ്സ്. നേപ്പിൾസ് ദേവാലയത്തിലെ കപ്പേളയിൽ രണ്ട് ഗ്ലാസ് പാത്രങ്ങളിൽ ജാനു യേരിയസ്സിന്റെ രക്തമുണ്ട്. വേറൊരു പാത്രത്തിൽ ശിരസ്സുമുണ്ട്. ശിരസും രക്തവും അടുത്ത് വരുമ്പോൾ രക്തം ഉരുകുന്നു. സാധാരണയായി ഇത് സംഭവിക്കുന്നത് വിശുദ്ധന്റെ തിരുനാൾ ദിവസവും മെയ് ഒന്നിനും ആണ് .
കഴിഞ്ഞ വര്‍ഷം നേപ്പിൾസിൽ ആർച്ച് ബിഷപ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതും അത്ഭുതമായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision