അനുദിന വിശുദ്ധർ – കന്യകാമറിയത്തിന്റെ ജനന തിരുനാൾ

Date:

ദാവീദ് രാജാവിൻറെ കുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി കന്യാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയം ആണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്. ക്രിസ്മസ് ആനന്ദത്തിന്റെ പെരുന്നാൾ ആണെങ്കിൽ മേരിമസ് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും തിരുനാളായി കൊണ്ടാടേണ്ടതാണ്. ഈശോ ദൈവപുത്രനാകയാൽ മേരി ദൈവമാതാവാണ്.ബത് ലഹേമിലെ തൊഴുക്കൂട്ടിൽ കിടന്നു കരയുന്ന ചോരകുഞ്ഞ് അത്യുന്നതന്റെ പുത്രനാണെന്ന് എങ്ങനെ തോന്നും ? അന്നായുടെ ഈ കുഞ്ഞ് സുന്ദരി ആണങ്കിലും മറ്റു കുഞ്ഞുങ്ങളിൽ നിന്ന് ബാഹ്യദൃഷ്ടിയിൽ എന്ത് വ്യത്യാസം ആണുള്ളത്? ഉത്തമ ഗീതത്തിലെ മണവാളൻ പറയുന്നു മുള്ളുകളുടെ ഇടയിൽ ലില്ലി പൂ പോലെയാണ് മക്കളിൽ എൻറെ പ്രിയ. അങ്ങ് സുന്ദരിയാണ്, അങ്ങിൽ യാതൊരു കുറവുമില്ല .നന്മ നിറഞ്ഞവൾ ആണ്. സർപ്പത്തിന്റെ തല തകർത്തവളാണ്. ഇവയെല്ലാം പരിഗണിച്ച് മേരീമഹത്വം എന്ന വിശുദ്ധ അൽഫോൺസ് ലിഗോരിയുടെ ഗ്രന്ഥത്തിൽ പറയുന്നത് മറിയത്തിന്റെ ഉത്ഭവ സമയത്ത് അവൾ സ്വർഗ്ഗത്തിൽ എത്തിയിട്ടുള്ള ഏതു വിശുദ്ധരെക്കാളും പ്രസാദവര പൂർണ്ണയായിരുന്നു എന്നാണ് .ആകയാൽ അമലോത്ഭവയായ ദൈവ മാതാവിൻറെ ജനനത്തിൽ സ്വർഗ്ഗവാസികൾ ആനന്ദിക്കുന്നു. ഭൂവാസികൾ ആഹ്ലാദിക്കുന്നു .
വിചിന്തനം :ദൈവമാതാവ് സ്വർഗത്തിലേക്കുള്ള ഗോവണിയാണ്. ഈ ഗോവണിവഴി ദൈവം ഇറങ്ങി വന്നത് മനുഷ്യർ മറിയംവഴി സ്വർഗ്ഗത്തിലേക്ക് കയറി പോകാനാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...