പ്രഭാത വാർത്തകൾ

Date:


🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 9 , 2023 വ്യാഴം 1198 കുംഭം 25

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

വാർത്തകൾ

🗞🏵 ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരേ കെ.എസ്.ആർ.ടി.സി. ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. ബുധനാഴ്ച മന്ത്രി ആന്റണി രാജുവുമായി ബി..എം.എസും ടി.ഡി.എഫും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണിത്. ശമ്പളം ഒറ്റത്തവണയായി നൽകാൻ നിർവാഹമില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

🗞🏵 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബി.ജെ.പി.യുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണപരിപാടി തയ്യാറാകുന്നു.  കേരളം ഉൾപ്പെടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്കുമായിരിക്കും മുൻതൂക്കം.

🗞🏵 ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലായിരുന്നു ഇവരുടെ രണ്ടാം വിവാഹം.പെണ്‍മക്കളുടെ അവകാശ സംരക്ഷണം മുന്നില്‍ കണ്ടാണ് ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഇവര്‍ക്ക് മൂന്ന്് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
 
🗞🏵 ഗോ​വ​യി​ലെ മാ​ദേ​യ് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​രീ​ക്ഷ​ണം ന​ട​ത്തി. അ​ഗ്നി​ബാ​ധ​യു​ടെ വ്യാ​പ​നം വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​രീ​ക്ഷ​ണം. പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

🗞🏵 അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വരെ കോമ്പസിറ്റ് ഗ്രാന്റ്, കെഎസ്‌ഐഡിസി മുഖേന വീ വിഷൻ പദ്ധതിയിൽ അഞ്ച് ശതമാനം പലിശയ്ക്ക് നൽകിവരുന്ന 25 ലക്ഷം രൂപ വായ്പ 50 ലക്ഷം രൂപ വരെയായി ഉയർത്തൽ, കോഴിക്കോട്ടെ കെഎസ്‌ഐഡിസി ഇൻക്യുബേഷൻ സെന്ററിൽ വനിതാ സംരംഭകർക്കുള്ള വാടക പകുതിയായി വെട്ടിക്കുറക്കൽ എന്നിവയാണിത്.

🗞🏵 ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കത്തിനിടെ, നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി). സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാന ഘടകത്തിന്റെ നിർദേശം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചു. ‌അതേസമയം, ബിജെപി-എൻഡിപിപി ഭരണസഖ്യത്തിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
 
🗞🏵 സിബിഐക്കെതിരെ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. തന്റെ പിതാവിനെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ല. കാലം വളരെ ശക്തിയുള്ളതാണ്. ദില്ലിയിലെ കസേര ചലിപ്പിക്കാന്‍ ശേഷിയുള്ള ആളാണ് തന്റെ പിതാവെന്നും രോഹിണി ട്വിറ്ററില്‍ കുറിച്ചു.

🗞🏵 ബ്ര​​​ഹ്മ​​​പു​​​രം മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ പ്ലാ​​​ന്‍റി​​​ലെ തീ​​​പി​​​ടി​​​ത്ത​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള വി​​​ഷ​​​പ്പു​​​ക നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ലു​​ണ്ടാ​​യ വീ​​ഴ്ച​​യ്ക്കെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച് ഹൈ​​​ക്കോ​​​ട​​​തി. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ല്‍ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡും കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന് ജ​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭ​​​ട്ടി, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

🗞🏵 സ്ത്രീ വിമോചനമെന്നത് കേവലമായ പുരുഷ വിദ്വേഷമല്ലെന്നും തുല്യനീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണെന്നും മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ. അതിന് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.

🗞🏵 ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം നീക്കുന്നതില്‍ തന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. മരുമകന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണം. കമ്പനി പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു കമ്പനി അവര്‍ക്ക് ഉള്ളതായി അറിഞ്ഞത്.  

🗞🏵 പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

🗞🏵 പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ പ്രവർത്തനം ആരംഭിക്കുന്നു. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
🗞🏵 ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കാൻ ഒരുങ്ങി ഫോക്സ്കോൺ. നേരത്തെ ബെംഗളൂരുവിലാണ് പ്ലാന്റ് നിർമ്മിക്കുക എന്നത് സംബന്ധിച്ചുള്ള പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥിതീകരണവുമായി ഫോക്സ്കോൺ രംഗത്തെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഫോക്സ്കോൺ ചെയർമാൻ യങ് ലിയാണ് ഇത് വ്യക്തമാക്കിയത്.

🗞🏵 ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിന്റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ.കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. കവിതയ്ക്ക നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12-ന് കവിതയെ സി.ബി.ഐ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

🗞🏵 2024 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുൽ മത്സരിക്കുമെങ്കിൽ അവിടെയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന നല്‍കി എസ്പി. സഖ്യത്തിന്റെ ഭാഗമായപ്പോഴും അല്ലാതിരുന്നപ്പോഴുമായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ അമേഠിയില്‍ സ്ഥാനാർത്ഥിയെ നിർത്താതെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നല്‍കുകയായിരുന്നു എസ്പി. എന്നാല്‍ ഇത്തവണ ആ രീതി പിന്തുടരണ്ടായെന്നാണ് തീരുമാനം. കോണ്‍ഗ്രസുമായുള്ള സഹകരണങ്ങള്‍ എസ്പി പൂർണ്ണമായി അവസാനിപ്പിക്കുന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കുന്നു.

🗞🏵 നാലു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനസ്  ഇന്ത്യയിലെത്തി. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്. ഓസ്ട്രേലിയയുടെ വാണിജ്യ ടൂറിസം മന്ത്രി ഡോൺ ഫാരെൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ്സ് പ്രതിനിധികൾ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ട്. 

🗞🏵 ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട താഴെ വീണു. പശ്ചിമ ബംഗാളിലാണ് സംഭവം. കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ കഴിഞ്ഞദിവസം വീണത്. 10 കിലോയോളം ഭാരം ഉണ്ടായിരുന്ന ഭീമൻ മഞ്ഞുകട്ടയാണ് വീണത്. മഞ്ഞുകട്ട വീണതോടെ പ്രദേശവാസികളെല്ലാം ആശങ്കയിലായെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്തെങ്കിലും അസ്വാഭാവികമായത് സംഭവിക്കാൻ പോകുന്നോയെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെട്ടത്.
 
🗞🏵 ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി എഎപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ സിസോദിയയെ തിഹാർ ജയിലിൽ ഭീകരരായ തടവുകാർക്കിടയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജ് രംഗത്തെത്തി.

🗞🏵 ഇന്‍സ്റ്റഗ്രാമില്‍ ആയുധങ്ങളുമായി സ്ഥിരമായി റീല്‍സ് വീഡിയോ ചെയ്യുന്ന യുവതിയെ തിരഞ്ഞ് പോലീസ്. തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി (23) യെയാണ് പൊലീസ് അന്വേഷിക്കുന്നത്. തമന്ന എന്നാണ് യുവതിയെ ആരാധകർ വിളിക്കുന്നത്. ‘ഫാന്‍സ് കോള്‍ മി തമന്ന’ എന്ന അക്കൗണ്ടിലൂടെ നിരവധി റീൽസ് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
 
🗞🏵 കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ കാ​ബി​ൻ ക്രൂ ​അം​ഗം പി​ടി​യി​ലാ​യി. വ​യ​നാ​ട് സ്വ​ദേ​ശി ഷാ​ഫി ആ​ണ് പി​ടി​യി​ലാ​യ​ത്. ഷാ​ഫി​യു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 1487 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ബ​ഹ്റൈ​ൻ – കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​മാ​യ ഷാ​ഫി, കൈ​ക​ളി​ൽ സ്വ​ർ​ണ​മി​ശ്രി​തം ചു​റ്റി വ​ച്ച​ശേ​ഷം ഷ​ർ​ട്ടി​ന്‍റെ കൈ ​മൂ​ടി ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്.

🗞🏵 ആ​റ്റി​ങ്ങ​ലി​ൽ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. 12 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ല്‍ കെ​ടി​സി​ടി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ശ്രേ​ഷ്ഠ എം. ​വി​ജ​യ് ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് മൂ​ന്നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.ദേ​ശീ​യ​പാ​ത​യി​ൽ കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ കാ​ർ, മ​ണ​മ്പു​ർ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

🗞🏵 മാ​വേ​ലി​ക്ക​ര കു​റ​ത്തി​കാ​ട് ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി ര​മ (53) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക​ൻ നി​തി​നെ(28)​യും ഭ​ർ​ത്താ​വ് മോ​ഹ​ന​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​തി​ൻ വീ​ട്ടി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

🗞🏵 പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​ന്ന അ​ഞ്ചു​പേ​ർ ആ​സാ​മി​ൽ പി​ടി​യി​ലാ​യി. മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ൾ, രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഇ​വ​ർ പാ​ക് ഏ​ജ​ന്‍റു​മാ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു.
ആ​സാ​മി​ലെ നാ​ഗാ​വ്, മോ​റി​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖി ഇ​സ്‌​ലാം, ബ​ദ​റു​ദ്ദീ​ൻ, മി​ജ​നൂ​ർ റ​ഹ്‌​മാ​ൻ, വ​ഹീ​ദു​സ് സ​മ​ൻ എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

🗞🏵 ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലെ ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടി. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്.

🗞🏵 കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ അറസ്റ്റിൽ. ഇവരിൽ നിന്നു കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.
 
🗞🏵 ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ ‘കക്കുകളി’ എന്ന നാടകത്തിന് പിന്തുണയുമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ (എ‌ഐ‌വൈ‌എഫ്). ഗുരുവായൂർ നഗരസഭാ സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയതിനു പിന്നാലെ വിവാദത്തിലാകുകയായിരിന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു നാടകത്തിന് പിന്തുണയും ഐക്യദാർഢ്യവുമായാണ് എ‌ഐ‌വൈ‌എഫ് രംഗത്തെത്തിയിരിക്കുന്നത്
 
🗞🏵 ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അഞ്ചു മാസത്തോളം തടങ്കലിലാക്കുകയും പിന്നീട് മോചിതനാകുകയും ചെയ്ത സിറിയൻ വൈദികന്‍ ഫാ. ജാക്വസ് മൗറാദ് സിറിയയിലെ ഹോംസ് അതിരൂപതയുടെ ആർച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സിറിയൻ കാത്തലിക്ക് പാത്രിയാർക്കീസ് ഇഗ്നേസ് യൂസഫ് മൂന്നാമൻ സ്ഥാനാരോഹണ ശുശ്രൂഷയോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷോ മാരിയോ സെനാരി, മെൽക്കൈറ്റ് ഗ്രീക്ക് പാത്രിയാർക്കീസ് യോസഫ് അബ്സി, എന്നിവരും നിരവധി മെത്രാന്മാരും ചടങ്ങിൽ പങ്കെടുത്തു. ലെബനോൻ, ഇറാഖ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വിശ്വാസികളും, സിറിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയവരും മെത്രാഭിഷേക ചടങ്ങുകളുടെ ഭാഗമായി.

🗞🏵 ആഗോള സിനഡ് സംഘാടകനായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ചും, കനേഡിയന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് സി. ലാക്രോയിക്സും ഉള്‍പ്പെടെ പുതിയ 5 കര്‍ദ്ദിനാളുമാരെ ഫ്രാന്‍സിസ് പാപ്പ ഉപദേശ സമിതി അംഗങ്ങളായി നിയമിച്ചു. ഇവര്‍ക്ക് പുറമേ, ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സെര്‍ജിയോ ഡാ റോച്ച, സ്പാനിഷ് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ എന്നിവരാണ് ഇന്നലെ ചൊവ്വാഴ്ച പാപ്പയുടെ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയിലേക്ക് പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക സഭയുടെ ഭരണത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സഹായിക്കുകയെന്നതാണ് 9 അംഗ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ ചുമതല.

🗞🏵 ലോകമെമ്പാടുമുള്ള ക്രൈസ്തവരെ തങ്ങളുടെ ക്രിസ്തീയ വിശ്വാസം പങ്കുവെയ്ക്കാവാന്‍ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആപ്ലിക്കേഷന് തുടക്കമായി. ‘ഏശയ്യ 61 മൂവ്മെന്റ്’ അഥവാ ‘ഐ61എം’ എന്ന ആപ്പ് ‘ക്രിസ്റ്റ്യന്‍സ് എഗൈന്‍സ്റ്റ് പോവര്‍ട്ടി’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ സ്ഥാപകനായ ഡോ. ജോണ്‍ കിര്‍ബിയും, ടീമുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് എത്ര അക്രൈസ്തവരായ സുഹൃത്തുക്കള്‍ ഉണ്ട്?, ആളുകളോട് നിങ്ങളുടെ വിശ്വാസം പങ്കുവെക്കുവാന്‍ നിങ്ങള്‍ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതോടെയാണ് ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുക. പ്രചോദനാത്മകമായ ഡോ. കിര്‍ബിയുടെ വീഡിയോകള്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുവാനും ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...