അനുദിനവചന വിചിന്തനം | (നോമ്പ് അഞ്ചാം വെള്ളി) ഏപ്രിൽ ഒന്ന് വെള്ളി
(വി.മത്തായി : 20:20-28)
അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമപ്പുറം ശുശ്രൂഷകനാകാനുള്ള വിളിയാണ് ക്രിസ്തുശിഷ്യന്റേത്.ശുശ്രൂഷിക്കുന്നതിൽ ഒന്നാമനാകാൻ സാധിക്കണം. സെബദീപുത്രരുടെ മനോഭാവമാണിന്നധികം പേരും പുലർത്തുക. സ്ഥാനം ഉറപ്പിക്കുന്ന വ്യഗ്രതയിൽ വിളിയുടെ ലക്ഷ്യവും ചൈതന്യവും വിസ്മരിക്കുന്നു. നോമ്പ് വിചിന്തനത്തിന്റെയും തിരുത്തലിന്റെയും കാലയളവാണല്ലോ. ദാസനിലേയ്ക്കും ശുശ്രൂഷകനിലേയ്ക്കും ജീവിതത്തെ പാകപ്പെടുത്താം. വിധേയപ്പെടുന്നതിലും വിനീതരാക്കപ്പെടുന്നതിലും മഹത്വം ദർശിക്കാം.